102 മത്സരം, 297 ഗോൾ; ലോകകപ്പ് ഗോളടിയിൽ മുന്നിൽ അർജന്റീന

ന്യൂയോർക്ക്: ലോകകപ്പ് പോരാട്ടം കലാശപ്പോരിന് ഒരുങ്ങുമ്പോൾ ഗോളടിയിലെ റെക്കോഡും കുതിക്കുന്നു. 102 മത്സരങ്ങളിൽ 297 ഗോളുകളാണ് പിറന്നത്. ഒരു കളിയിൽ ശരാശരി 2.91 ഗോൾ. ഫൈനലും ലൂസേഴ്‌സ് ഫൈനലുമാണ് ശേഷിക്കുന്നത്.
നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയാണ് ഗോളടിയിൽ മുന്നിൽ. ഏഴ് മത്സരത്തിൽ നിന്ന് 19 ഗോളാണ് നേടിയത്. എല്ലാ മത്സരത്തിലും ഒന്നിൽ കൂടുതൽ ഗോളടിച്ചു. ഒരു ലോകകപ്പിലെ അർജന്റീനയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 1930ൽ പ്രഥമ ലോകകപ്പിലെ 18 ഗോളെന്ന റെക്കോഡാണ് മറികടന്നത്. ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമുകളിൽ നിലവിൽ അഞ്ചാമതാണ്. 1954ൽ 27 ഗോൾ നേടിയ ഹംഗറിയാണ് ഒന്നാമത്.
ഇൗ ലോകകപ്പിൽ 16 ഗോളുമായി ഫ്രാൻസ് രണ്ടാമതും 14 തവണ വല കുലുക്കിയ ഇംഗ്ലണ്ട് മൂന്നാമതുമാണ്. ഫൈനലിലെത്തിയ സ്‌പെയ്‌ൻ 13 തവണ ലക്ഷ്യം കണ്ടു. ഏറ്റവും കൂടുതൽ പാസ് നൽകിയതും അർജന്റീനയാണ്– 4772. സ്‌പെയ്‌ൻ 4592 പാസുമായി രണ്ടാമതുണ്ട്.











0 comments