പൊരുതിവീണ് കേപ് വെർദെ; അർജന്റീന പ്രീക്വാർട്ടറിൽ

മിയാമി: ചാമ്പ്യന്മാരെ വെള്ളം കുടിപ്പിച്ച് കേപ് വെർദെയ്ക്ക് ലോകകപ്പ് വേദിയിൽ നിന്ന് മടക്കം. ആവേശകരമായ മത്സരത്തിൽ കേപ്‌വെർദെയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് (3-2) തോൽപ്പിച്ചാണ് മെസ്സിയും സംഘവും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.
മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോൾ അർജന്റീനയുടെ പരിചയസമ്പത്താണ് വിജയത്തിന് വഴിതുറന്നത്. ലയണൽ മെസ്സിയുടെ ചരിത്രപ്രധാനമായ ഗോളിന് ശേഷം അർജന്റീന ലീഡ് ഉയർത്തിയെങ്കിലും കേപ്‌വെർദെ വിട്ടുകൊടുക്കാൻ തയ്യാറായില്ല.
മെസ്സിയുടെ 20-ാം ലോകകപ്പ് ഗോളിലൂടെ അർജന്റീന തുടക്കത്തിൽ മുന്നിലെത്തി. പിന്നീട് ഡെറോയ് ഡുവാർട്ടെ കേപ്‌വെർദെയ്ക്കായി സമനില ഗോൾ നേടി. എക്‌സ്ട്രാ ടൈമിൽ ലിസാൻഡ്രോ മാർട്ടിനസ് വീണ്ടും അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും, സിഡ്‌നി ലോപ്പസ് കബ്രാൽ അതിമനോഹരമായ ഗോളിലൂടെ കേപ്‌വെർദെയെ ഒപ്പമെത്തിച്ചു.
എന്നാൽ 111-ാം മിനിറ്റിൽ ലഭിച്ച അവസരം മുതലെടുത്ത് ക്രിസ്റ്റ്യൻ റൊമേറോയുടെ ഹെഡർ ഡിനി ബോർജസിൽ തട്ടി ഗോളായതോടെ അർജന്റീന വിജയം ഉറപ്പിച്ചു. ചാമ്പ്യന്മാരെ 120 മിനുട്ടിലും മുൾമുനയിൽ നിർത്തിയായിരുന്നു ആദ്യ ലോകകപ്പിൽ കേപ് വേർഡിയുടെ മടക്കം. ജൂലൈ ഏഴിന് രാത്രി 9.30 ന് അർജന്റീന ഈജിപ്തിനെ നേരിടും.








0 comments