Deshabhimani

print edition എസ്‌ഐആർ ക്രമക്കേട്‌ : പ്രതിപക്ഷം വീണ്ടും സുപ്രീംകോടതിയിൽ

Supreme Court
avatar
സ്വന്തം ലേഖകൻ

Published on Nov 17, 2026, 02:25 AM | 1 min read

ന്യൂഡൽഹി: വോട്ടർപട്ടികയുടെ തീവ്രപുനഃപരിശോധനയുമായി ബന്ധപ്പെട്ട്‌ തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ 48 ചോദ്യങ്ങൾ രേഖാമൂലം ആവശ്യപ്പെടാൻ അനുമതി ചോദിച്ച്‌ ഇന്ത്യാ കൂട്ടായ്‌മ വീണ്ടും സുപ്രീംകോടതിയിൽ. കമീഷൻ നൽകിയ രണ്ട്‌ സത്യവാങ്‌മൂലങ്ങളിൽ അവ്യക്തയുണ്ടെന്നും വ്യക്തത ലഭിക്കാൻ ചോദ്യങ്ങൾക്ക്‌ കൃത്യമായ മറുപടി വേണമെന്നും ചൂണ്ടിക്കാട്ടിയാണ്‌ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സിപിഐ എം അടക്കമുള്ള എല്ലാ പ്രതിപക്ഷ പാർടികളും ഉപഹർജി സമർപ്പിച്ചത്‌. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ, കമീഷണർമാരായ സുഖ്ബീർ സിങ്‌ സന്ധു, വിവേക് ​​ജോഷി എന്നിവരിൽ നിന്ന് മറുപടി തേടണമെന്നാണ്‌ ആവശ്യം. നിർണായകമായ രേഖയും ഫയലുകളും മറച്ചുവെച്ചാണ്‌ കമീഷന്റെ സത്യവാങ്‌മൂലങ്ങൾ എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.


​2025 ഫെബ്രുവരി മുതൽ 2026 ഒക്ടോബർ വരെയുള്ള എസ്‌ഐആർ, ഇസിഐ നെറ്റ്‌ തുടങ്ങിയവയിൽ കമീഷണർമാർ രേഖാമൂലം വിയോജിപ്പ്‌ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന്‌ വ്യക്തമാക്കണം, എപ്പോഴാണ്‌ വിയോജിച്ചത്‌, സ്വകാര്യ കരാറുകാർക്ക്‌ കമീഷന്റെ വെബ്‌സൈറ്റിലേയ്‌ക്ക്‌ പ്രവേശനം നൽകിയിട്ടുണ്ടോ, വിവേക്‌ ജോഷി മുന്നോട്ടുവെച്ച ആക്‌സസ് ഓഡിറ്റിൽ എന്ത്‌ നടപടി സ്വീകരിച്ചു, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ ഉത്തരവുകളില്ലാതെ കൂട്ട പുറത്താക്കലുകൾ നടത്തിയോ, ഫോം 6-ൽ അധിക സത്യവാങ്‌മൂലം ആരാണ്‌ കൂട്ടിച്ചേർത്തത്‌ തുടങ്ങിയവയാണ്‌ പ്രധാന ആവശ്യങ്ങൾ. ഏതെങ്കിലും രേഖ ഹാജരാക്കാൻ കഴിയില്ലെങ്കിൽ അതിന്റെ കാരണവും കോടതിയെ അറിയിക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷം ക്രമക്കേടുകൾ ആരോപിച്ച്‌ നൽകിയ പ്രധാന ഹർജി ചൊവ്വാഴ്‌ച സുപ്രീംകോടതി പരിഗണിക്കും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

 USS Theodore Roosevelt aircraft

01

print edition വീണ്ടും പ്രകോപനം; പശ്ചിമേഷ്യന്‍ തീരത്തേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും വിന്യസിച്ച് അമേരിക്ക
Akvan Cyclone

02

print edition അക്വാൻ 20ന് ആന്ധ്രാ തീരംതൊടും; തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത
Congress flag

03

print edition യുപിയിലും കോൺഗ്രസിന് കടുംപിടിത്തം; കഴിഞ്ഞ തവണ ജയിച്ചത് രണ്ടിടത്ത് മാത്രം; ഇത്തവണ 181 സീറ്റ് വേണമെന്ന്
inflation

04

print edition കുതിച്ചുയര്‍ന്ന് വിലക്കയറ്റം; തുടർച്ചയായ മൂന്നാം മാസവും മൊത്ത വിലക്കയറ്റം വർധിച്ചു
deshabhimani section

Recommended

Deshabhimani
Home