Deshabhimani

print edition യുപിയിലും കോൺഗ്രസിന് കടുംപിടിത്തം; കഴിഞ്ഞ തവണ ജയിച്ചത് രണ്ടിടത്ത് മാത്രം; ഇത്തവണ 181 സീറ്റ് വേണമെന്ന്

Congress flag
avatar
സ്വന്തം ലേഖകൻ

Published on Nov 17, 2026, 02:30 AM | 1 min read

ന്യൂഡൽഹി: ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ 181 സീറ്റിൽ മത്സരിക്കണമെന്ന കോൺഗ്രസിന്റെ കടുംപിടിത്തം പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുണ്ടാക്കുന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 399 സീറ്റുകളിൽ മത്സരിച്ച്‌ രണ്ടിടത്ത്‌ മാത്രം ജയിച്ച കോൺഗ്രസിന്റെ വിലപേശലും സമ്മർദതന്ത്രങ്ങളും അംഗീകരിക്കാനാകില്ലെന്ന്‌ സമാജ്‌വാദി പാർടി തുറന്നടിച്ചു. കോൺഗ്രസിന്‌ 50 മുതൽ 65 വരെ സീറ്റുകൾ മാത്രമേ നൽകാനാകൂ എന്ന്‌ എസ്‌പി നേതാവ്‌ ശിവപാൽ സിങ് യാദവ്‌ പറഞ്ഞു. അന്തിമതീരുമാനമെടുക്കേണ്ടത് പാർടി അധ്യക്ഷൻ അഖിലേഷ്‌ യാദവാണ്.


നിർണായക തെരഞ്ഞെടുപ്പുകളിലെല്ലാം സഖ്യകക്ഷികളുമായുള്ള സീറ്റ്‌ വിഭജനത്തിൽ കടുത്ത വിലപേശൽ നടത്തി അവസാനനിമിഷം വരെ അനിശ്‌ചിതത്വം സൃഷ്ടിക്കുന്ന പതിവ്‌ യുപിയിലും ആവർത്തിക്കുകയാണ്‌ കോൺഗ്രസ്‌. കഴിഞ്ഞവർഷം ബിഹാറിൽ ആർജെഡിയുമായി കോൺഗ്രസ്‌ നടത്തിയ വിലപേശലും തർക്കവും പ്രതിപക്ഷത്തിന്റെ ഏകോപനത്തെയും പ്രചാരണത്തെയും പ്രതികൂലമായി ബാധിച്ചിരുന്നു. ആർജെഡിയിൽ നിന്നും പിടിച്ചുവാങ്ങിയ 61 സീറ്റുകളിൽ ആറിൽ മാത്രമാണ്‌ കോൺഗ്രസിന്‌ ജയിച്ചത്‌. സഖ്യത്തിനുള്ളിലെ തർക്കം ജെഡിയുവിനും ബിജെപിക്കും ഗുണം ചെയ്‌തു.


മധ്യപ്രദേശ്‌, ഹരിയാന, പശ്‌ചിമ ബംഗാൾ, തമിഴ്‌നാട്‌, ജാർഖണ്ഡ്‌ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സമാന പ്രതിസന്ധിയുണ്ടാക്കി. കോൺഗ്രസ്‌ നിലപാടുകൾ ഇന്ത്യാ കൂട്ടായ്‌മയിലും ഭിന്നതകൾക്ക്‌ കാരണമായി. കൂട്ടായ്മയില്‍നിന്നും എഎപി പിൻവാങ്ങി. ഡിഎംകെയും അകന്നു. പ്രതിപക്ഷ ഐക്യത്തെ കോൺഗ്രസ്‌ തകർക്കുന്നുവെന്ന് ജാർഖണ്ഡ്‌ മുക്തിമോർച്ചയ്‌ക്കും അഭിപ്രായമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

 USS Theodore Roosevelt aircraft

01

print edition വീണ്ടും പ്രകോപനം; പശ്ചിമേഷ്യന്‍ തീരത്തേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും വിന്യസിച്ച് അമേരിക്ക
Akvan Cyclone

02

print edition അക്വാൻ 20ന് ആന്ധ്രാ തീരംതൊടും; തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത
Supreme Court

03

print edition എസ്‌ഐആർ ക്രമക്കേട്‌ : പ്രതിപക്ഷം വീണ്ടും സുപ്രീംകോടതിയിൽ
inflation

04

print edition കുതിച്ചുയര്‍ന്ന് വിലക്കയറ്റം; തുടർച്ചയായ മൂന്നാം മാസവും മൊത്ത വിലക്കയറ്റം വർധിച്ചു
deshabhimani section

Recommended

Deshabhimani
Home