print edition 20 സീസൺ പദ്ധതിയുമായി എഐഎഫ്‌എഫ്

ന്യൂഡൽഹി
ഐഎസ്‌എൽ ഫുട്‌ബോൾ പ്രതിസന്ധി അവസാനിപ്പിക്കാൻ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്). ദീർഘകാല പദ്ധതിയാണ് ക്ലബ്ബുകൾക്ക് മുന്പിൽ വച്ചിരിക്കുന്നത്. ഫെഡറേഷനായിരിക്കും ലീഗിന്റെ നിയന്ത്രണവും നടത്തിപ്പും. അടുത്ത വർഷം ജൂൺ മുതൽ 2027 മെയ് 31വരെയായിരിക്കും ആദ്യ സീസൺ. സ്ഥാനക്കയറ്റവും തരംതാഴ്‌ത്തലും ഉണ്ടാകും. ആദ്യ സീസണിൽ 70 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പങ്കെടുക്കുന്ന ക്ലബുകൾ ഒരു കോടി രൂപ വീതം നൽകണം.
ഫെഡറേഷനുമായുള്ള യോഗത്തിൽ 14 ഐഎസ്‌എൽ ക്ലബുകളാണ് പങ്കെടുത്തത്. അതേസമയം, ഇൗ സീസൺ ഫെബ്രുവരി അഞ്ചിന് തുടങ്ങാനുള്ള നീക്കം നടക്കുന്നുണ്ട്.










0 comments