print edition പാസുണ്ട്, ഗോളുണ്ട് സ്‌പെയ്‌ൻ വരവായി

അറ്റ്‌ലാന്റ : നീക്കങ്ങളിൽ വേഗമില്ല, വിജയതൃഷ്‌ണയില്ല. കേപ് വെർദെയുമായുള്ള കളിക്കുശേഷം സ്‌പാനിഷ് ടീമിനെതിരെ വന്ന പ്രധാന ആക്ഷേപങ്ങൾ ഇതൊക്കെയായിരുന്നു. സ്‌പെയ്‌നിന് വേണ്ടിയിരുന്നത് കളിനിരയിൽ ഒരു ഉൗർജപ്രവാഹമായിരുന്നു. ലമീൻ യമാൽ എന്ന പതിനെട്ടുകാരൻ സ്‌പാനിഷ് സംഘത്തിന് വീര്യം പകർന്നു. കേപ് വെർദെയുമായുള്ള കളിയിൽ പകരക്കാരനായി ഇറങ്ങി 19 മിനിറ്റിൽ യമാൽ സൂചന നൽകിയതാണ്. സൗദിക്കെതിരെ തുടക്കത്തിൽതന്നെ ഇറങ്ങി.
നാല് ഗോൾ ജയം സ്‌പെയ്‌നിന് ആത്മവിശ്വാസം നൽകി. ഗോൾ ദാഹത്തോടെ യൂറോപ്യൻ ചാമ്പ്യൻമാർ പന്ത് തട്ടി. നീക്കങ്ങളിൽ വേഗം കണ്ടു. വിടവുകൾ കണ്ടെത്തി കുതിച്ചു. ആദ്യ 45 മിനിറ്റിൽ സന്പൂർണമായ ആധിപത്യം. കേപ് വെർദെയ്‌ക്കെതിരെ എന്തായിരുന്നോ അതിന് നേർ വിപരീതമായിരുന്നു സൗദിക്കെതിരെ സ്‌പാനിഷ് സംഘം.
ഇരട്ടഗോളുമായി മിക്കേൽ ഒയർസബാൽ ആധിപത്യത്തിന് നേതൃത്വം നൽകി. 1966നുശേഷം ആദ്യമായാണ് ഒരു കളിക്കാരൻ ആദ്യ 25 മിനിറ്റിൽ രണ്ട് ഗോളും ഒരു അവസരമൊരുക്കലും സ്വന്തമാക്കുന്നത്. സ്‌പെയ്‌നിനായി അവസാന 13 കളിയിൽ 14 ഗോൾ നേടി. ഏഴെണ്ണത്തിന് അവസരമൊരുക്കുകയും ചെയ്‌തു ഇരുപത്തൊന്പതുകാരൻ. യമാൽ ഒരു തവണ ലക്ഷ്യം കണ്ടു. 19 വയസ് പൂർത്തിയാകുംമുന്പ് ലോകകപ്പിൽ ഗോൾ നേടുന്ന ഏഴാമത്തെ കളിക്കാരനാണ് യമാൽ.









0 comments