ഐവറിയുടെ പൊകകാണിച്ച് ഹാലണ്ട് ഹണ്ട്

മിഥുൻ കൃഷ്‌ണ/ mog state
Published on Jul 01, 2026, 01:08 AM | 2 min read
റോ.. റോ... റോ..വൈക്കിങ് റോ സ്‌റ്റേഡിയം സെലിബ്രേറ്റ് ചെയ്ത് തൊണ്ട കീറി. ഗോൾ അടിച്ച ചോരത്തിളപ്പിൽ മാസ്സ് കാണിക്കാൻ പോയ നുസ, തൊട്ടുപിന്നാലെ ഒരു യെല്ലോ കാർഡും വാങ്ങി പോക്കറ്റിലിട്ടു.
നോർവേയുടെ സ്വീറ്റ് സിക്സ്റ്റീൻ ഡ്രീംസ് ടു റിയാലിറ്റി. ഹാലണ്ടും പിള്ളേരും ലെസ് എലിഫന്റ്സിനെ മെരുക്കിയെടുത്ത് റേഡിയോ കോളറും പിടിപ്പിച്ച് ഗ്രൗണ്ടിറക്കി. മാനിഫസ്‌റ്റ് ചെയ്‌താൽ മാത്രം പോരല്ലോ.. നന്നായി പണിയെടുത്തു. ഐവറികോസ്‌റ്റ് നന്നായി ചുറ്റിച്ചു. ഫസ്റ്റ് ഹാഫിൽ രണ്ട് ടീമും സെറ്റ് കളി. ഒന്നിനൊന്ന് മെച്ചം. ഫസ്‌റ്റ് ടൈം ഇൻ ദ ഹിസ്‌റ്ററി വേൾഡ് കപ്പ് നോക്കൗട്ടിലെത്തിയ ഐവറി കോസ്റ്റ് ബോക്‌സിലും പുറത്തും കട്ട ഡിഫൻഡിങ് മോഡിൽ വണ്ടി പാർക്ക് ചെയ്‌തിട്ടു.
തട്ടീം മുട്ടീം ലാഗടപ്പിക്കാൻ പോകുന്നതിനിടെ ഫസ്റ്റ് ഹാഫിലെ മുപ്പത്തൊൻപതാം മിനിറ്റിൽ നോർവേയുടെ അന്റോണിയോ നുസ പൊട്ടിച്ചത് ഒരൊന്നൊന്നര വെടി. ആ ക്ലോസ്റേഞ്ച് കർവ് ഷോട്ട് അൺറിയൽ ഐറ്റംതന്നെ. പ്രോപ്പർ ക്ലിനിക്കൽ ഫിനിഷിങ്ങിൽ ഒരു രക്ഷയുമില്ലാത്ത ഒരു സർബത്ത്. ഐവറി ഗോളി ഫൊഫാനയുടെ കിളിപോയെന്നു പറഞ്ഞാൽ മതിയല്ലോ. റോ.. റോ... റോ..വൈക്കിങ് റോ സ്‌റ്റേഡിയം സെലിബ്രേറ്റ് ചെയ്ത് തൊണ്ട കീറി. ഗോൾ അടിച്ച ചോരത്തിളപ്പിൽ മാസ്സ് കാണിക്കാൻ പോയ നുസ, തൊട്ടുപിന്നാലെ ഒരു യെല്ലോ കാർഡും വാങ്ങി പോക്കറ്റിലിട്ടു.
ഗോൾ ഹണ്ടർ ഹാലണ്ടിനെ ബോക്‌സിനുള്ളിൽ തളച്ചിടാൻ ഐവറികൾ പാടുപെട്ടു. ഹാലണ്ടിനെ മുൻനിർത്തിയാണ് നോർവേ അറ്റാക്കിങ് മോഡിലേക്ക് പോയത്. ഹാലണ്ടിനെ കൃത്യമായി മാർക്ക് ചെയ്തപ്പോൾ, വിങ്ങിലൂടെ റണ്ണിങ്ങടിച്ചുകൊണ്ടിരുന്ന അന്റോണിയോ നൂസ നെവർ ഗിവ് അപ്പ് ആറ്റിറ്റ്യൂഡിലായി. മറുഭാഗത്ത് ഡിഫൻസിന് വരെ റേഡിയോ കോളർ വച്ചാണ് കൊന്പന്മൊരെ നോർവേ മെരുക്കിയത്. പലപ്പോഴും യൂറോപ്യൻ ജയന്റ്സിന്റെ അഹങ്കാരമൊക്കെ എയറിലായി. 66–ാം മിനിറ്റിൽ കോർണർ കിക്ക് ഐവറി പോസ്‌റ്റിൽ തൊട്ടുതൊട്ടില്ല. ഗോളി ഫൊഫാന ഗോഡ് മോഡിൽ റീബൗണ്ടഡ്. വിങ്ങിലൂടെ ഐവറിയുടെ ഡിയോമാണ്ടയും പെപ്പെയും അടിപൊളി ചാൻസുകൾ ക്രിയേറ്റ് ചെയ്തിട്ടും ബോണി അതൊക്കെ വെറുതെ കളഞ്ഞു. zero to infinite.. സഹികെട്ട് കോച്ച് എമേഴ്‌സ് ഫേ തുരുപ്പ് ചീട്ടായ, ആൽഫാ മെയിൽ അമദ് ഡിയല്ലോയെ സൂപ്പർ സബ്ബായി ഇറക്കിവിട്ടു. പിന്നെ സംഭവിച്ചത് വേറെ ലെവൽ. 74–ാം മിനിറ്റിൽ വിങ്ങിലൂടെ കയറിവന്ന് ഡിയല്ലോയുടെ ക്ലോസ് റേഞ്ച് ഷോട്ട്. ബൂം... കൊമ്പന്മാരുടെ കൊമ്പുകുലുക്കിയുള്ള വിളയാട്ടം. നോർവേ ടീം ആകെ ഷൂക്ക്ഡായി. No idea what happened.

ജസ്‌റ്റ് ആഫ്‌റ്റർ ഗ്രൗണ്ടിൽ നടന്നത് മാരത്തോണായിരുന്നു. ആ പോസ്റ്റിൽ നിന്നും ഈ പോസ്റ്റിലേക്ക്, ഈ പോസ്റ്റിൽ നിന്നും ആ പോസ്റ്റിലേക്ക്... പ്യുവർ അഡ്രിനാലിൻ റഷ്. കണ്ണ് ചിമ്മാൻ പോലും പറ്റാത്ത അമ്മാതിരി തീപ്പൊരി കളി. വേട്ടമറന്ന് ഹാലണ്ട് ദ ഹണ്ടർ വണ്ടറടിച്ചു നിന്നപ്പോഴാണ് വിങ്ങിലൂടെ മജീഷ്യനായെത്തി 86–ാം മിനിറ്റിൽ ബെർഗിന്റെ വക അമേസി ക്രോസ് പാസ്. ഐവറി ഗോളി ഫൊഫാനയെ എൻപിസിയാക്കി, ബോക്‌സിനുമുന്നിൽ കൂളായി വലയിലേക്ക് തട്ടിയിട്ട് ഹാളണ്ട് വീണ്ടും വേട്ട തുടങ്ങീന്ന് പറയാൻ പറയുന്ന അജ്ജാതി വൈബ്. സ്‌കോർ 2–1.
എക്സ്ട്രാ ടൈമിൽ ഐവറി ഒരു ഒന്നൊന്നര ലോങ് റേഞ്ചർ വിട്ടതും മിസ്സായി. ലാസ്റ്റ് മിനിറ്റിൽ കിട്ടിയ ഫ്രീകിക്ക് നോർവേ ഗോളി നൈലൻഡ് ഗോട്ട് മോഡ് ഓൺ ആക്കി സേവാക്കി. ഫൈനൽ വിസിലിന് തൊട്ടുമുമ്പ് കിട്ടിയ രണ്ട് ഫ്രീകിക്കും കൂടെ അലമ്പാക്കിയതോടെ ഐവറിക്കാർക്ക് പണി പാളി. റൗണ്ട് ഓഫ് 16 ലോക്ക് ചെയ്ത് നോർവേ, ഐവറിക്ക് കട്ടപ്പൊക.









0 comments