Deshabhimani

'കോച്ച് വാക്ക് പാലിച്ചില്ല, എങ്കിലും തെറ്റ് സമ്മതിക്കുന്നു, വിരമിക്കില്ല'; മനസ് തുറന്ന് റൊണാൾഡോ

cristiano ronaldo.JPG
വെബ് ഡെസ്ക്

Published on Oct 07, 2026, 11:14 AM | 1 min read

കോപൻഹേഗ്‌: പരിശീലകൻ ജോർജ്‌ ജെസ്യൂസുമായുള്ള ഭിന്നതയെത്തുടർന്ന്‌ പരിശീലന ക്യാമ്പ്‌ വിട്ട സംഭവത്തിൽ അവസാനം മനസ് തുറന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. പരിശീലന്‍ വാക്ക് പാലിക്കാത്തതോടെയാണ് ടീം വിട്ടതെന്നും അത് തെറ്റാണെന്നും താൻ വിരമിക്കില്ലെന്നും താരം തുറന്നു പറഞ്ഞു.


ജോർജ്‌ ജെസ്യൂസ് കോച്ചായി വന്നതിൽ സന്തോഷിച്ചവനാണ് താനെന്നു എന്നാൽ തനിക്ക് തന്നെ വാക്ക് പരിശീലകൻ പാലിച്ചില്ലെന്നും റൊണാൾഡോ പറഞ്ഞു. താൻ പരിശീലകന്റെ പദ്ധതികളുടെ ഭാഗമാണെന്നും നോർവെയുമായുള്ള മത്സരത്തിൽ 30 മിനിറ്റ് കളിക്കുമെന്നും പറഞ്ഞു. എന്നാൽ അരമണിക്കൂറോളം വാം അപ്പ്‌ ചെയ്‌തിട്ടും കളിക്കാൻ വിളിച്ചില്ലെന്നും റെണാൾഡോ പറഞ്ഞു.


നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ഡെൻമാർക്കിനെതിരായ മത്സരത്തിന്‌ മുമ്പാണ്‌ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്‌. നോർവെയ്‌ക്കെതിരായ കഴിഞ്ഞ കളിയിൽ റൊണാൾഡോയെ കളിപ്പിച്ചിരുന്നില്ല. പകരക്കാരുടെ നിരയിലായിരുന്നു. രണ്ടാംപകുതിയിൽ ഇറക്കാനായി പരിശീലനം നടത്തിക്കുകയും ചെയ്‌തു. എന്നാൽ അവസാന നിമിഷം കോച്ച്‌ തീരുമാനം മാറ്റി.


കോപൻഹേഗിൽ ഡെൻമാർക്കിനെതിരായ മത്സരത്തിന്‌ മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ ജെസ്യൂസ്‌ റൊണാൾഡോയ്‌ക്കെതിരെ വിമർശനം നടത്തി. ടീമിൽ ആര്‌ കളിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ താനാണെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും തുറന്നടിച്ചു. ആവശ്യമാണെങ്കിൽ മാത്രം റൊണാൾഡോ കളിക്കുമെന്നും അല്ലെങ്കിൽ പുറത്തിരുത്തുമെന്നും പരിശീലകൻ വ്യക്തമാക്കി. വിവാദമായ വാർത്താസമ്മേളനത്തിനുശേഷമാണ്‌ റൊണാൾഡോ കോപൻഹേഗ്‌ വിട്ടത്‌.


നടപടി വിവാദമായതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ ഏത്‌ സമയവും ടീമിലേക്ക്‌ മടങ്ങി വരാമെന്ന്‌ പോർച്ചുഗൽ ഫുട്‌ബോൾ ടീം പരിശീലകൻ ജോർജ്‌ ജെസ്യൂസ്‌ പറഞ്ഞിരുന്നു. ‘ക്രിസ്റ്റ്യാനോയ്‌ക്ക്‌ എപ്പോഴും തിരിച്ചുവരാം. അത്‌ തീരുമാനിക്കേണ്ടത്‌ അയാളാണ്‌. അന്നും ഇന്നും ആ കളിക്കാരനെ എനിക്ക്‌ ആവശ്യമാണ്‌’– എന്നാണ് ജെസ്യൂസ്‌ പറഞ്ഞത്.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home