Deshabhimani

വാൽപ്പാറ പച്ചമല എസ്റ്റേറ്റിൽ കരടിയുടെ ആക്രമണം; സൂപ്പർവൈസർക്ക് ഗുരുതര പരിക്ക്

valparai estate
വെബ് ഡെസ്ക്

Published on Oct 07, 2026, 11:39 AM | 1 min read

വാൽപ്പാറ: വാൽപ്പാറയ്ക്ക് സമീപമുള്ള പച്ചമല എസ്റ്റേറ്റിന്റെ നോർത്ത് ഡിവിഷനിലെ സൂപ്പർവൈസറായ മോസസിന് കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. 'റോട്ടിക്കട' മേഖലയിലുള്ള ഒരു ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കുറുക്കുവഴിയിലൂടെ പോകുമ്പോഴായിരുന്നു സംഭവം. സ്ഥലത്ത് പതിയിരുന്ന കരടി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.


ബഹളംകേട്ടെത്തിയ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മോസസിനെ രക്ഷപ്പെടുത്തി. തുടർന്ന് 108 ആംബുലൻസിൽ വാൽപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നാലെ തുടർചികിത്സയ്ക്കായി മോസസിനെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കഴിഞ്ഞ കുറച്ചുനാളുകളായി കരടിയുടെ ആക്രമണമുണ്ടെന്ന് നാട്ടുകാർ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home