റഷ്യയില്‍ ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയുടെ മരണം; റിപ്പോർട്ട് തേടി ഡബ്ല്യുഎച്ച്ഒ

മോസ്കോ : റഷ്യയിലെ സൈബീരിയൻ മേഖലയിൽ ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷക ന്യൂമോണിയ ബാധിച്ച് മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ലോകാരോഗ്യ സംഘടന. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടു.
28 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംസാരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡബ്ല്യുഎച്ച്ഒ വിവരങ്ങൾ തേടിയത്. ഗവേഷണത്തിനിടെ ജീവനുള്ള ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് പൊട്ടിയതിനെ തുടർന്ന് ന്യൂമോണിക് പ്ലേഗ് ബാധിച്ചാണ് ഗവേഷകല മരിച്ചതെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെ റഷ്യ നിരസിക്കുകയും രോഗകാരണം ഇതുവരെയും നിർണയിച്ചിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു.
ഇർകുട്സ്ക് ഒബ്ലാസ്റ്റിൽ അടുത്തിടെ പ്ലേഗ് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കേസ് നിരീക്ഷിച്ച് വരികയാണെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ പറഞ്ഞു. സെപ്റ്റംബർ 29 ന് കടുത്ത ന്യൂമോണിയ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിപിലോവ ഒക്ടോബർ ഒന്നിനാണ് മരിച്ചത്. സംഭവത്തെ തുടർന്ന് അഞ്ച് ആശുപത്രികൾ അടക്കുകയും 200 ലേറെ പേരെ ക്വാറന്റൈനിലാക്കുകയുപം ചെയ്തു.








0 comments