സന്തോഷ് ട്രോഫി: സർവീസസ് ഫൈനലിൽ

അജിൻ ജി രാജ്
Published on Feb 05, 2026, 01:13 PM | 1 min read
ദിബ്രുഗഢ് (അസം): റെയിൽവേസിനെ രണ്ട് ഗോളിന് തോൽപ്പിച്ച് സർവീസസ് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ. ഇരട്ടഗോളുമായി തിളങ്ങിയ അഭിഷേക് പവാറാണ് വിജയശിൽപ്പി. സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഇരുപകുതിയിലുമായാണ് പട്ടാളപ്പട ഗോൾ നേടിയത്. ഞായർ നടക്കുന്ന ഫൈനലിൽ കേരള- പഞ്ചാബ് സെമി വിജയികളെ നേരിടും. എഴുതവണ ജേതാക്കളാണ് സർ വീസസ്. ഏറ്റവും ഒടുവിൽ 2023ൽ കിരീടമുയർത്തി.










0 comments