print edition റൊണാൾഡോ കാത്തിരിക്കണം

റിയാദ് : അൽ നസർ കുപ്പായത്തിൽ ആദ്യ ട്രോഫിക്കായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനിയും കാത്തിരിക്കണം. സൗദി പ്രോ ലീഗ് ഫുട്‌ബോളിൽ അൽ ഹിലാലിനോട് 1–ന് കുരുങ്ങി. മുഹമ്മദ് സിമാകനിലൂടെ അൽ നസറായിരുന്നു മുന്നിലെത്തിയത്.
ജയിച്ചാൽ ചാമ്പ്യൻമാരാകുമായിരുന്നു. എന്നാൽ പരിക്കുസമയം ബെന്റോയിലൂടെ അൽ ഹിലാൽ സമനില പിടിച്ചു. അടുത്ത കളിയിൽ ദമാകിനെ തോൽപ്പിച്ചാൽ അൽ നസറിന് ജേതാക്കളാകാം. 33 കളിയിൽ 83 പോയിന്റാണ് റൊണാൾഡോയ്‌ക്കും സംഘത്തിനും. അൽ ഹിലാലിന് 32ൽ 78 പോയിന്റ്.










0 comments