print edition ടോറെസ് പിഎസ്‌ജിയിൽ

പാരിസ്: ലോകകപ്പ് ഫ-ുട്‌ബോൾ ഫൈനലിൽ സ്‌പെയ്‌നിന്റെ വിജയഗോൾ നേടിയ ഫെറാൻ ടോറെസ് ഫ്രഞ്ച് ചാന്പ്യൻമാരായ പിഎസ്‌ജിയിൽ ചേർന്നു. സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയിൽനിന്ന് 547 കോടി രൂപയ്‌ക്കാണ് ഇരുപത്താറുകാരൻ പിഎസ്‌ജിയിൽ എത്തിയത്. 2031 വരെയാണ് കരാർ.
ബാഴ്‌സയ്‌ക്കായി കഴിഞ്ഞ സീസണിൽ 49 കളിയിൽ 21 ഗോളാണ് ടോറെസ് നേടിയത്. 2022ലാണ് ബാഴ്‌സയിലെത്തിയത്. സ്‌പെയ്‌നിനായി 65 കളിയിൽ 25 ഗോളടിച്ചു. പിഎസ്‌ജി കോച്ചായ ലൂയിസ് എൻറിക്വെയ്‌ക്ക് കീഴിലായിരുന്നു സ്‌പാനിഷ് കുപ്പായത്തിൽ ടോറെസിന്റെ അരങ്ങേറ്റം.
നിലവിലെ ചാന്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്‌ജി കഴിഞ്ഞ ദിവസം ആസ്‌റ്റൺ വില്ലയെ കീഴടക്കി യുവേഫ സൂപ്പർ കപ്പും സ്വന്തമാക്കിയിരുന്നു.









0 comments