ഡിവൈഎഫ്ഐ ‘യങ് ഇന്ത്യ’ പ്രകടനത്തിലേക്ക് ബസ് ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക്

താമരശേരി: ഡിവൈഎഫ്ഐ താമരശേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ‘യങ് ഇന്ത്യ’ പരിപാടിയുടെ ഭാഗമായി നടന്ന പ്രകടനത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി രണ്ട് പേർക്ക് പരിക്ക്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കെഎസ്ആർടിസി താമരശേരി ഡിപ്പോയിലേക്ക് മാർച്ച് നടത്തി.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടന്ന യങ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രകടനം പുതിയ ബസ് സ്റ്റാൻഡുവഴി കടന്നുവന്നപ്പോൾ മാനന്തവാടിയിൽനിന്ന് പത്തനംതിട്ടക്കുപോകുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചുകയറ്റുകയായിരുന്നു.
ഡിവൈഎഫ്‌ഐ പ്രവർത്തകരായ പി ടി സ്വാതി, എൻ പി അഭിഷേക് എന്നിവർക്കാണ് പരിക്കേറ്റത്.
കെഎസ്ആർടിസി ഡ്രൈവറായ അബ്ദുൾ ഷുക്കൂറിനെരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ താമരശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.









0 comments