ഓണവിരുന്ന് സംഘടിപ്പിച്ചു

കണ്ണൂർ: ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രൊഫഷണൽ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണവിരുന്ന് സംഘടിപ്പിച്ചു. കൂത്തുപറമ്പ് സ്നേഹനികേതനിൽ നടന്ന പരിപാടി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. പ്രൊഫഷണൽ സബ് കമ്മിറ്റി കൺവീനർ വി പി ശ്രീനാഥ് അധ്യക്ഷനായി.
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി എം അഖിൽ, കൂത്തുപറമ്പ് നഗരസഭ ചെയർമാൻ ഷിജിത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്യാംജിത്ത്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ മിഥുൻ, ഫയാസ് തുടങ്ങിയവർ സംസാരിച്ചു.
പ്രൊഫഷണൽ സബ് കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഭിഷേക്, ഡോ. കീർത്തി പ്രഭ, ഡോ. ശില്പ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം എസ് കെ അർജുൻ, പ്രൊഫഷണൽ കമ്മിറ്റി ജില്ലാ കമ്മിറ്റി അംഗങ്ങളായ മിഫ്താഹ്, ഡോ. ജിഷ്ണു, വിപിൻ, ഹാജിറ തുടങ്ങിയവർ പങ്കെടുത്തു.
ഓണക്കളി, പാട്ട്, നൃത്തം തുടങ്ങി വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. സ്നേഹനികേതൻ അന്തേവാസികൾക്ക് ഓണക്കിറ്റുകളും വിതരണം ചെയ്തു.









0 comments