കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

മിച്ചി മര്‍പു
കോതമംഗലം: അരുണാചല്‍ പ്രദേശ് സ്വദേശിയായ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയെ കോതമംഗലത്തെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശ് പാപുംപരെ ജില്ലയിലെ നഹര്‍ലഗൂണ്‍ പോളോ കോളനിയില്‍ മിച്ചി ഡ്യുമയുടെ മകന്‍ മിച്ചി മര്‍പു (20) ആണ് മരിച്ചത്.
കോതമംഗലം എംഎ എന്‍ജിനീയറിങ് കോളേജ് സിവില്‍ വിഭാഗം നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്. ശനി വൈകിട്ട് 4.30ഓടെയാണ് സംഭവം പുറത്തറിയുന്നത്. കോഴിപ്പിള്ളി ഭാഗത്തെ വാടകവീട്ടിലാണ് ഇതര സംസ്ഥാന സഹപാഠികള്‍ക്കൊപ്പം താമസിച്ചിരുന്നത്. സംഭവസമയത്ത് സഹപാഠികള്‍ സ്ഥലത്തില്ലായിരുന്നു. സഹപാഠികളില്‍ ഒരാള്‍ എത്തിയപ്പോഴാണ് കയര്‍ കഴുത്തില്‍ കെട്ടിയ നിലയില്‍ തറയില്‍ക്കിടക്കുന്നത് കണ്ടത്. ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പൊലീസെത്തി മേല്‍നടപടിയെടുത്തു. പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമംമൂലമാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമികനിഗമനമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എസ്എഫ്ഐ കോതമംഗലം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു









0 comments