ad
Deshabhimani

നിലവിലെ ചാമ്പ്യൻമാരായ മുംബെെ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും

print edition റൺവർഷം ; വനിതാ പ്രീമിയർ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ് ഇന്നുമുതൽ

Women's Premier League

വനിതാ പ്രീമിയർ ലീഗ്‌ ടീം ക്യാപ്റ്റൻമാരായ ആഷ്ലി ഗാർഡ്നർ (ഗുജറാത്ത് ജയന്റ്സ്), ജെമീമ റോഡ്രിഗസ് (ഡൽഹി ക്യാപിറ്റൽസ്), ഹർമൻപ്രീത് കൗർ (മുംബെെ ഇന്ത്യൻസ്), 
സ്--മൃതി മന്ദാന (റോയൽ ചലഞ്ചേഴ്സ് ബംഗളൂരു), മെഗ് ലാനിങ് (യുപി വാരിയേഴ്സ്) എന്നിവർ ട്രോഫിയുമായി

വെബ് ഡെസ്ക്

Published on Jan 09, 2026, 12:22 AM | 1 min read


മുംബൈ

റണ്ണൊഴുക്കാൻ വനിതകൾ തയ്യാർ. ഒപ്പം വിക്കറ്റ്‌ വേട്ടക്കുള്ള ആയുധങ്ങളും സജ്ജം. ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ മാറ്റിമറിച്ച കളിക്കളം വീണ്ടും ഉണരുന്നു. വനിതാ പ്രീമിയർ ലീഗ്‌ ട്വന്റി20 ക്രിക്കറ്റിന്റെ നാലാം സീസൺ ഇന്ന്‌ തുടങ്ങും. നവി മുംബൈ ഡിവൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ രാത്രി 7.30ന്‌ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്‌ ബംഗളൂരു റോയൽ ചലഞ്ചേഴ്‌സിനെ നേരിടും. പുതുവർഷത്തിൽ അരങ്ങേറുന്ന ആദ്യ മെഗാ മേളയാണ്‌.


ഇക്കുറിയും അഞ്ച്‌ ടീമുകളാണ്‌ ലീഗിൽ. ആകെ 22 കളികൾ. രണ്ട്‌ ദിവസം രണ്ട്‌ മത്സരമുണ്ട്‌. ബാക്കി കളികൾ രാത്രി 7.30ന്‌. ഫെബ്രുവരി അഞ്ചിനാണ്‌ ഫൈനൽ. നാളെ പകൽ മൂന്നിന്‌ യുപി വാരിയേഴ്‌സ്‌ ഗുജറാത്ത്‌ ജയന്റ്‌സിനെ നേരിടും. രാത്രി 7.30ന്‌ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടും.


ഇന്ത്യൻ ക്യാപ്‌റ്റനായ ഹർമൻ പ്രീത്‌ ക‍ൗറാണ്‌ മുംബൈയെ നയിക്കുന്നത്‌. ബംഗളൂരു ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയാണ്‌. ആദ്യ സീസണായ 2023ലും കഴിഞ്ഞ തവണയും ജേതാക്കളാണ്‌ മുംബൈ. 2024ൽ കപ്പ്‌ ബംഗളൂരുവിനാണ്‌. മൂന്ന്‌ തവണയും ഡൽഹി ക്യാപിറ്റൽസ്‌ റണ്ണറപ്പായി. നവിമുംബൈയ്‌ക്കു പുറമെ വഡോദരയാണ്‌ മറ്റൊരു വേദി.


ടീമുകളും പ്രമുഖതാരങ്ങളും


മുംബൈ ഇന്ത്യൻസ്‌

ഹർമൻപ്രീത്‌ ക‍ൗർ(ക്യാപ്‌റ്റൻ), ഹെയ്‌ലി മാത്യൂസ്‌, അമേലിയ കെർ, നാറ്റ്‌ സ്‌കീവർ ബ്രുന്റ്‌, എസ്‌ സജന.


റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു

സ്‌മൃതി മന്ദാന(ക്യാപ്‌റ്റൻ), റിച്ചാഘോഷ്‌, ഗ്രേസ്‌ ഹാരിസ്‌, രാധായാദവ്‌, അരുന്ധതി റെഡ്ഡി, ഡി ഹേമലത.


ഡൽഹി ക്യാപിറ്റൽസ്‌

ജെമീമ റോഡ്രിഗസ്‌(ക്യാപ്‌റ്റൻ), ലോറ വൂൾവാർഡറ്റ്‌‍, ഷഫാലി വർമ, മരിസന്നെ കാപ്പ്‌, മിന്നുമണി.


യുപി വാരിയേഴ്‌സ്‌

മെഗ്‌ ലാനിങ്(ക്യാപ്‌റ്റൻ), സോഫി എക്ലസ്‌റ്റോൺ, ഫീബി ലിച്ച്‌ഫീൽഡ്‌, ദീപ്‌തി ശർമ, ആശ ശോഭന.


ഗുജറാത്ത്‌ ജയന്റ്‌സ്‌

ആഷ്‌ലി ഗാർഡ്‌നർ(ക്യാപ്‌റ്റൻ)

ബെത്ത്‌മൂണി, യസ്‌തിക ഭാട്യ, ബെത്ത്‌മൂണി, രേണുക ഠാക്കൂർ, സോഫി ഡിവൈൻ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home