ad
Deshabhimani

print edition വനിതാ പ്രീമിയർ ലീഗ്‌ ; ബംഗളൂരുവിനെ 
വീഴ്‌ത്തി ഡൽഹി

Women's Premier League

ബംഗളൂരു ക്യാപ്റ്റൻ സ്-മൃതി മന്ദാനയെ പുറത്താക്കിയ ഡൽഹി താരം മിന്നു മണിയുടെ ആഹ്ലാദം

വെബ് ഡെസ്ക്

Published on Jan 25, 2026, 03:06 AM | 1 min read


വഡോദര

വനിതാ പ്രീമിയർ ലീഗ്‌ ക്രിക്കറ്റിൽ ഒന്നാംസ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവിനെ തോൽപ്പിച്ച്‌ ഡൽഹി ക്യാപിറ്റൽസ്‌ പ്ലേ ഓഫ്‌ സാധ്യത സജീവമാക്കി. ഏഴ്‌ വിക്കറ്റിനാണ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ബംഗളൂരുവിന്‌ 109 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. ഡൽഹി 15.4 ഓവറിൽ ജയം നേടി. പോയിന്റ്‌ പട്ടികയിൽ രണ്ടാമതുമെത്തി.


ബംഗളൂരു ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയെയും (34 പന്തിൽ 38) റിച്ചാ ഘോഷിനെയും (5) പുറത്താക്കി മലയാളി താരം മിന്നു മണി ഡൽഹിക്കായി തിളങ്ങി. മൂന്നോവറിൽ 18 റൺ മാത്രം വഴങ്ങിയാണ്‌ രണ്ട്‌ വിക്കറ്റ്‌ നേട്ടം. മന്ദാനയാണ്‌ ബംഗളൂരുവിന്റെ ടോപ്‌ സ്‌കോറർ. ഡൽഹിക്കായി നന്ദിനി ശർമ മൂന്ന്‌ വിക്കറ്റ്‌ നേടി.


മറുപടിക്കെത്തിയ ഡൽഹിയെ 38 പന്തിൽ 42 റണ്ണെടുത്ത്‌ പുറത്താകാതെ നിന്ന ലോറ വൂൾവാർഡ്‌റ്റ്‌ ജയത്തിലെത്തിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home