ad
Deshabhimani

print edition വനിതാ പ്രീമിയർ ലീഗ് ; ഡൽഹി x ബംഗളൂരു
 ഫെെനൽ

Women's Premier League

ഗുജറാത്തിന്റെ കനിക അഹൂജയുടെ വിക്കറ്റെടുത്ത മിന്നു മണിയെ (വലത്ത്) 
ഡൽഹി ക്യാപ്റ്റൻ ജെമീമ റോഡ്രിഗസ് അഭിനന്ദിക്കുന്നു

വെബ് ഡെസ്ക്

Published on Feb 04, 2026, 12:20 AM | 1 min read


വഡോദ

വനിതാ പ്രീമിയർ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ കിരീടത്തിനായി ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും നാളെ ഏറ്റുമുട്ടും. എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് തുടർച്ചയായി നാലാം തവണയും ഡൽഹി കലാശപ്പോരിനെത്തിയത്.


സ്-കോർ: ഗുജറാത്ത് 168/7; ഡൽഹി 169/3 (15.4)


ഓപ്പണർമാരായ ലിസെല്ലെ ലീയും (43) ഷെഫാലി വർമയും (31) വിജയത്തിന് അടിത്തറയിട്ടു. ക്യാപ്റ്റൻ ജെമീമ റോഡ്രിഗസ് 23 പന്തിൽ 41 റൺ നേടി. ലൗറ വൂൾവാർഡ‍്റ്റ് 32 റണ്ണുമായി പുറത്തായില്ല.


ആദ്യം ബാറ്റ്‌ ചെയ്‌ത ഗുജറാത്തിനെ ഓപ്പണർ ബെത്‌മൂണിയാണ്‌ ഉയർത്തിയത്‌. 51 പന്തിൽ ആറ്‌ ഫോർ അടക്കം 62 റണ്ണുമായി പുറത്താകാതെനിന്നു. ജോർജിയ വെയർഹാം 35 റണ്ണുമായി പിന്തുണച്ചു. ഇരുവരും ചേർന്ന്‌ അഞ്ചാം വിക്കറ്റിൽ 61 റണ്ണടിച്ചു.

ഡൽഹിക്കായി ചിനെല്ലി ഹെൻറി മൂന്ന്‌ വിക്കറ്റെടുത്തു. നന്ദിനി ശർമക്ക്‌ രണ്ട്‌ വിക്കറ്റുണ്ട്‌. മിന്നുമണി ഒരു വിക്കറ്റ്‌ നേടി. 25 റണ്ണാണ് ഡൽഹി എക്സ്ട്രാസായി നൽകിയത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home