ad
Deshabhimani

print edition വനിതാ പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്‌ ; ബംഗളൂരു ഫൈനലിൽ

wpl .jpg
വെബ് ഡെസ്ക്

Published on Jan 30, 2026, 12:00 AM | 1 min read


വഡോദര

യുപി വാരിയേഴ്‌സിനെ എട്ട്‌ വിക്കറ്റിന്‌ തോൽപ്പിച്ച്‌ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു വനിതാ പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്‌ ഫൈനലിൽ. അവസാന മത്സരം പൂർത്തിയാക്കിയ ബംഗളൂരുവിന്‌ എട്ട്‌ കളിയിൽ 12 പോയിന്റാണ്‌. നാല്‌ പോയിന്റ്‌ മാത്രമുള്ള യുപി ഒരു കളിശേഷിക്കെ പുറത്തായി.


യുപിക്കെതിരെ 144 റൺ ലക്ഷ്യവുമായി ഇറങ്ങിയ ബംഗളൂരു 13.1 ഓവറിൽ ജയം നേടി. ഗ്രേസ്‌ ഹാരിസ്‌ (37 പന്തിൽ 75), ക്യാപ്‌റ്റൻ സ്‌മൃതി മന്ദാന (27 പന്തിൽ 54) എന്നിവർ തിളങ്ങി. ആദ്യം ബാറ്റ്‌ ചെയ്‌ത യുപി എട്ട്‌ വിക്കറ്റ്‌ നഷ്ടത്തിലാണ്‌ 143 റണ്ണെടുത്തത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home