ad
Deshabhimani

വിശ്വാസം കാക്കുമെന്ന്‌ സജന, കപ്പ്‌ വേണമെന്ന്‌ മിന്നുമണി, തിരിച്ചുവരാൻ ആശ

print edition വനിതാ പ്രീമിയർ ലീഗിൽ മിന്നാൻ മൂന്ന്‌ മലയാളികൾ

Women's Premier League

സജന സജീവൻ / മിന്നുമണി / ആശ ശോഭന

വെബ് ഡെസ്ക്

Published on Jan 09, 2026, 12:20 AM | 1 min read


കൽപ്പറ്റ

ഇക്കുറി വനിതാ പ്രീമിയർ ലീഗിൽ മൂന്ന്‌ മലയാളികളാണ്‌. അതിൽ വയനാട്ടുകാരായ സജന സജീവൻ മുംബൈ ഇന്ത്യൻസിലും മിന്നുമണി ഡൽഹി ക്യാപിറ്റൽസിലുമാണ്‌. തിരുവനന്തപുരം സ്വദേശിയായ ആശ ശോഭന യുപി വാരിയേഴ്‌സിനായി പന്തെറിയും.


വിശ്വാസം കാക്കുമെന്ന്‌ സജന

​‘വനിതാ പ്രീമിയർ ലീഗിൽ എന്റെ മൂന്നാമത്തെ സീസണാണ്‌. മൂന്നുതവണയും മുംബൈ ഇന്ത്യൻസിനായി ജേഴ്‌സിയണിയുന്നതിൽ സന്തോഷമുണ്ട്‌. ടീം അർപ്പിക്കുന്ന വിശ്വാസം കാക്കും. ബാറ്റിങ്ങിലും ബ‍ൗളിങ്ങിലും ഫീൽഡിങ്ങിലും നല്ല പ്രകടനം നടത്തി ടീമിനെ വിജയത്തിലെത്തിക്കുകയും ഒപ്പം ഇന്ത്യൻ ടീമിലേക്ക്‌ തിരികെ വരികയുമാണ്‌ ലക്ഷ്യം. നല്ല സീസാണാകുമെന്ന വിശ്വാസമാണുള്ളത്‌’.


കപ്പ്‌ വേണമെന്ന്‌ മിന്നുമണി

​‘പ്രീമിയർ ലീഗ്‌ തുടങ്ങിയതുമുതൽ ഡൽഹി ക്യാപിറ്റൽസിനൊപ്പമുണ്ട്‌. കഴിഞ്ഞ മൂന്നുതവണയും ട‍ീം റണ്ണറപ്പാണ്‌. ഇത്തവണ ഫൈനലിൽ എത്തുകയല്ല ലക്ഷ്യം, കപ്പ്‌ എടുക്കലാണ്‌. അതിനൊരുങ്ങിയാണ്‌ ട‍ീം കളത്തിലിറങ്ങുന്നത്‌. കഴിവിന്റെ പരമാവധി ചെയ്യും. ഗോവയിൽ ഒരാഴ്‌ചത്തെ ക്യാന്പിനുശേഷം മുംബൈയിലെത്തി. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്‌’.


തിരിച്ചുവരാൻ ആശ

സ്‌പിൻ ബ‍ൗളറായ ആശ ശോഭന മൂന്നാം സീസണിലാണ്‌ പന്തെടുക്കുന്നത്‌. കഴിഞ്ഞ സീസണിൽ പരിക്ക്‌കാരണം അവസാന നിമിഷം ഒഴിവായി. റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവിന്റെ താരമായിരുന്നു. ഇത്തവണ 1.10 കോടിക്ക്‌ യുപി വാരിയേഴ്‌സ്‌ സ്വന്തമാക്കി. 2023ൽ ആദ്യ സീസണിൽ അഞ്ച്‌ വിക്കറ്റെടുത്താണ്‌ തുടക്കം. 2024ൽ ബംഗളൂരുവിന്റെ വിജയത്തിൽ നിർണായകമായി. 10 കളിയിൽ 12 വിക്കറ്റ്‌ നേടി. മുപ്പത്തിനാലുകാരി ഇന്ത്യക്കായി രണ്ട്‌ ഏകദിനവും ആറ്‌ ട്വന്റി20യും കളിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home