print edition ബംഗളൂരു പ്ലേ ഓഫിൽ

ഗുജറാത്ത് ജയന്റ്സിനെതിരെ ബൗണ്ടറി നേടുന്ന ബംഗളൂരുവിന്റെ ഗൗതമി നായ്-ക്
മുംബൈ
വനിതാ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു പ്ലേ ഓഫിൽ കടന്നു. അഞ്ച് കളിയും ജയിച്ചാണ് മുന്നേറ്റം. ഗുജറാത്ത് ജയന്റ്‌സിനെ 61 റണ്ണിന് തകർത്തു. ആദ്യം ബാറ്റ് ചെയ്‌ത ബംഗളൂരു ആറ് വിക്കറ്റ് നഷ്‌ടത്തിൽ 178 റണ്ണെടുത്തു. ഗുജറാത്ത് എട്ടിന് 117ൽ അവസാനിപ്പിച്ചു.
ഗൗതമി നായ്ക് 55 പന്തിൽ 73 റണ്ണുമായി ടോപ്‌സ്‌കോററായി. റിച്ചാഘോഷും(27) ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയും(26) സ്‌കോർ ഉയർത്തി. രാധായാദവിന് 17 റണ്ണുണ്ട്. ഗുജറാത്തിനായി ക്യാപ്‌റ്റൻ ആഷ്‌ലി ഗാർഡ്‌നറും കാശ്‌വീ ഗൗതവും രണ്ട് വിക്കറ്റ് വീതം നേടി.
മറുപടിക്കെത്തിയ ഗുജറാത്തിനായി 43 പന്തിൽ 54 റണ്ണെടുത്ത ഗാർഡ്നർ മാത്രമേ പൊരുതിയുള്ളൂ. ബംഗളൂരുവിനായി സയാലി സത്ഗരെ മൂന്ന് വിക്കറ്റ് വീഴ്-ത്തി.
പോയിന്റ് പട്ടിക (ടീം, കളി, ജയം, തോൽവി, പോയിന്റ്)
ബംഗളൂരു 5 4 0 10
മുംബൈ 5 2 3 4
യുപി 5 2 3 4
ഗുജറാത്ത് 5 2 3 4
ഡൽഹി 4 1 3 2










0 comments