ad
Deshabhimani

print edition വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ശ്രീലങ്ക 
സെമിയിൽ

Cricket Bat Ball
വെബ് ഡെസ്ക്

Published on Sep 08, 2026, 01:30 AM | 1 min read

ദുബായ്‌: ഏഷ്യാകപ്പ്‌ വനിതാ ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ശ്രീലങ്ക സെമിയിൽ. ബംഗ്ലാദേശിനെ നാല്‌ വിക്കറ്റിന്‌ തോൽപ്പിച്ചു. സ്‌കോർ: ബംഗ്ലാദേശ്‌ 114/8, ശ്രീലങ്ക 115/6 (19.2). ചെറിയ ലക്ഷ്യം പിന്തുടർന്ന ലങ്ക പത്താം ഓവറിൽ 44/5 എന്ന സ്‌കോറിൽ തകർന്നതാണ്‌. ഹർഷിത സമരവിക്രമ 37 പന്തിൽ 48 റണ്ണുമായി പുറത്താതെ വിജയമൊരുക്കി. നാല്‌ ഫോറും രണ്ട്‌ സിക്‌സറുമടിച്ചു.


ഗ്രൂപ്പ് എയിലെ അവസാന കളിയിൽ ഹോങ്കോങ്ങിനെ മറികടന്ന് പാകിസ്ഥാൻ സെമിയിലെത്തി. 11ന് നടക്കുന്ന സെമിയിൽ ശ്രീലങ്കയാണ് എതിരാളി. ബി ഗ്രൂപ്പിൽ ഇന്ന്‌ യുഎഇയെ തോൽപ്പിച്ചാൽ ബംഗ്ലാദേശിനും സെമിയിലെത്താം. എ ഗ്രൂപ്പിൽ മൂന്ന്‌ കളിയും ജയിച്ചാണ്‌ ഇന്ത്യ മുന്നേറിയത്‌. വ്യാഴാഴ്‌ച നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യയുടെ എതിരാളി ബംഗ്ലാദേശോ യുഎഇയോ ആയിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home