ഉത്തമന്റെ കുടുംബത്തിന് ഓർമയുടെ ധനസഹായം കൈമാറി

കൊടുങ്ങല്ലൂർ : അന്തരിച്ച ഓർമ അംഗം ഉത്തമന്റെ കുടുംബത്തിന് ഓർമയുടെ സഹായനിധിയായ രണ്ട് ലക്ഷം രൂപ കൈമാറി. സിപിഐ എം തൃശ്ശൂർ ജില്ലാ സെക്രട്ടറിയും പ്രവാസി സംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ വി അബ്ദുൽ ഖാദർ എന്നിവർചേർന്നാണ് തുക കൈമാറിയത്.
കൊടുങ്ങല്ലൂർ എറിയാട്ടെ ഉത്തമന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ഭാര്യയ്ക്കും മകൾക്കുമാണ് സഹായധനം കൈമാറിയത്. ലോക കേരളസഭാംഗം എൻ കെ കുഞ്ഞഹമ്മദ്, ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, വൈസ് പ്രസിഡന്റ് സോണിയ ഷിനോയ് പുൽപ്പാട്ട്, മുൻ പ്രസിഡന്റ് ഷിഹാബ് എന്നിവരടക്കം ഓർമയുടെ പത്തോളം അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
സിപിഐ എം ബ്രാഞ്ച് സെക്രട്ടറി അശോകൻ, എറിയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എ ഹഫ്സൽ, കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി മുസ-്‌താഖ് അലി, പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, പ്രവാസി സംഘം വില്ലേജ് സെക്രട്ടറി അബ്ദുൽ സലാം എന്നിവരും ബന്ധുക്കളും പ്രദേശവാസികളും ചടങ്ങിൽ സന്നിഹിതരായി.









0 comments