ad
Deshabhimani

ഏഷ്യൻ ​ഗെയിംസ്: മെഡൽ നേടുന്ന താരങ്ങൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ചു

asian games
വെബ് ഡെസ്ക്

Published on Sep 08, 2026, 03:07 PM | 1 min read

തിരുവനന്തപുരം: ഏഷ്യൻ ​ഗെയിംസിൽ മെഡൽ നേടുന്ന കേരളത്തിൽനിന്നുള്ള താരങ്ങൾക്കുള്ള പാരിതോഷികം കായികവകുപ്പ് പ്രഖ്യാപിച്ചു. സ്വർണ മെഡൽ നേടുന്ന താരങ്ങൾക്ക് 50 ലക്ഷം രൂപയും വെള്ളി മെഡൽ നേടുന്നവർക്ക് 30 ലക്ഷം രൂപയുമാണ് പാരിതോഷികം. വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയും നൽകും.


ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിലുണ്ട്. അത്‌ലറ്റിക്സ് ടീമിലാണ് ഏറ്റവും കൂടുതൽ മലയാളികളുള്ളത് (11 പേർ).


ജപ്പാനിലെ ഐചി–നഗോയ നഗരത്തിലാണ് ഇത്തവണ ഏഷ്യൻ ​ഗെയിംസ് നടക്കുന്നത്. സെപ്തംബറിൽ 19 മുതൽ ഒക്‌ടോബർ നാലുവരെയാണ്‌ മത്സരങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home