ad
Deshabhimani

കൊല്ലത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

accident
വെബ് ഡെസ്ക്

Published on Sep 08, 2026, 03:19 PM | 1 min read

കൊല്ലം: കൊല്ലത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി 10.15നു ദേശീയപാതയിൽ കുരീപ്പുഴ പാലത്തിലുണ്ടായ അപകടത്തിൽ മുക്കാട് പുത്തൻതുരുത്ത് സ്വദേശി വിനോദ് ആണ് മരിച്ചത്. വിനോദും അനിയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ വടക്കുംതല സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.


ബൈക്കിൽ ഒപ്പം സഞ്ചരിച്ച അനിക്ക് ഗുരുതര പരുക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് പിന്നാലെ ഇരുവരെയും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ വിനോദ് മരണപ്പെടുകയായിരുന്നു.


അപകടത്തിൽ സ്കൂട്ടർ പൂർണമായി തകരുകയും കാറിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടത്തിന്റെ ആഘാതത്തിൽ ഇരുവരും റോഡിലേക്കു തെറിച്ചു വീണു. പിന്നാലെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആംബുലൻസ് വരുത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടം നടന്ന സ്ഥലത്ത് തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home