ad
Deshabhimani

ദുലീപ്‌ ട്രോഫി: ദക്ഷിണ മേഖല പരുങ്ങലിൽ

padikal Duleep Troph.JPG
വെബ് ഡെസ്ക്

Published on Sep 08, 2026, 02:20 PM | 1 min read

ചെന്നൈ: ദുലീപ്‌ ട്രോഫി ക്രിക്കറ്റ്‌ ഫൈനലിൽ ദക്ഷിണ മേഖല പരുങ്ങലിൽ. ഇഷാൻ കിഷന്റെ അവിസ്‌മരണീയ ബാറ്റിങ് മികവിൽ കിഴക്കൻ മേഖല ഉയർത്തിയ ഒന്നാം ഇന്നിങ്‌സിലെ 708 റണ്ണിനെതിരെ ബറ്റിങ് ആരംഭിച്ച ടീമിന് തുടക്കത്തിൽ തന്നെ നാല് വിക്കറ്റുകൾ നഷ്ടമായി. അർധസെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലിന് (62) മാത്രമാണ് തിളങ്ങാനായത്. നിലവിൽ 51 ഓവറിൽ 168/4 എന്ന നിലയിലാണ് ടീം.


ഇരട്ടസെഞ്ചുറിയുമായി കളം ഭരിച്ച കിഷന്റെ മികവിലാണ് ഒന്നാം ഇന്നിങ്‌സിൽ കിഴക്കൻ മേഖല കൂറ്റൻ സ്കോർ ഉയർത്തിയത്. ഇഷാൻ 270 റണ്ണടിച്ചു. 334 പന്തിൽ ഏഴ്‌ സിക്‌സറും 30 ബ‍ൗണ്ടറിയും സഹിതമായിരുന്നു പ്രകടനം. ട്രിപ്പിൾ സെഞ്ചുറിക്ക്‌ 30 റണ്ണകലെ ത്രിപുരാന വിജയിയുടെ പന്തിൽ ആർ സമറാന്‌ പിടികൊടുത്തായിരുന്നു മടക്കം. കുമാർ കുശാഗ്രയും (101) സെഞ്ചുറി നേടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home