ad
Deshabhimani

ചാമ്പ്യൻമാർക്കുള്ള ട്രോഫി വാങ്ങാതെ ഇന്ത്യ

asia cup india
വെബ് ഡെസ്ക്

Published on Sep 29, 2025, 06:18 AM | 1 min read

ദുബായ്‌ : ഇന്ത്യൻ ടീം ചാമ്പ്യൻമാർക്കുള്ള ട്രോഫി വാങ്ങാൻ തയ്യാറായില്ല. ഏഷ്യൻ ക‍ൗൺസിലിന്റെയും പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡിന്റെയും ചെയർമാനായ മൊഹ്‌സിൻ നഖ്‌വിയിൽനിന്ന്‌ ട്രോഫി സ്വ‍ീകരിക്കേണ്ടെന്നായിരുന്നു ഇന്ത്യൻ നിലപാട്‌. ചടങ്ങിനെത്തിയ നഖ്‌വി കാഴ്‌ചക്കാരനായി നിന്നു. ടൂർണമെന്റിലെ താരത്തിനുള്ള പുരസ്‌കാരം അഭിഷേക്‌ ശർമയും മൂല്യമേറിയ താരത്തിനുള്ള അവാർഡ്‌ കുൽദീപ്‌ യാദവും മറ്റ്‌ മുഖ്യാതിഥികളിൽനിന്നും ഏറ്റുവാങ്ങി. തിലക്‌ വർമയാണ്‌ മാൻ ഓഫ്‌ ദി മാച്ച്‌.


കളി കഴിഞ്ഞ്‌ ഒന്നേകാൽ മണിക്കൂർ വൈകിയാണ്‌ സമ്മാനദാന ചടങ്ങ്‌ തുടങ്ങിയത്‌. എത്താൻ വൈകിയ പാകിസ്ഥാൻ കളിക്കാർ റണ്ണറപ്പിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ക്യാപ്‌റ്റൻ സൽമാൻ ആഗ സംസാരിച്ചു. തുടർന്ന്‌ വ്യക്തിഗത പുരസ്‌കാരങ്ങൾ നൽകിയശേഷം അവതാരകനായ സൈമൺ ഡൂൾ ഇന്ത്യൻ ടീമിന്റെ തീരുമാനം അറിയിക്കുകയായിരുന്നു. ചടങ്ങിന്‌ തൊട്ടുപിന്നാലെ ഇന്ത്യൻ ടീമിന്‌ 21 കോടി രൂപ സമ്മാനമായി നൽകുമെന്ന്‌ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home