പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെ വെള്ള പന്ത് പിങ്ക് നിറമായി

പ്രതീകാത്മക ചിത്രം
ലാഹോർ : പാകിസ്ഥാൻ സൂപ്പർ ലീഗ് എന്നും വാർത്തകളിൽ നിറയുന്നത് വിവാദങ്ങളിലൂടെയാണ് . ഇത്തവണ ആദ്യ ദിനം ലാഹോർ ഖലന്ദേഴ്സും കിംഗ്‌സ്‌മെനും തമ്മിലുള്ള മത്സരത്തില്‍ ഉപയോഗിച്ച വെള്ള പന്ത്, മത്സരം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ പിങ്ക് നിറമായി മാറി. ഈ അപ്രതീക്ഷിത സംഭവം ആരാധകരെയും കളിക്കാരെയും അമ്പയർമാരെയും ഒരുപോലെ കുഴപ്പിച്ചു. പന്തുകളുടെയും ജേഴ്സികളുടെയും ഗുണനിലവാരവും ഇതോടൊപ്പം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി.
കളി തുടങ്ങി ഏതാനും ഓവറുകൾ കഴിഞ്ഞപ്പോൾ പന്തിന്‍റെ നിറം പതുക്കെ മാറി. വെളുത്ത നിറത്തിലുള്ള പന്ത് ക്രമേണ പിങ്കായി മാറുന്നത് കണ്ട നായകൻ മാർനസ് ലബുഷെയ്ൻ അമ്പയറെ സമീപിച്ചു.
പന്ത് മിനുസപ്പെടുത്താനായി താരങ്ങൾ ജേഴ്സിയിൽ ഉരസിയപ്പോൾ നിറം പകരുകയായിരുന്നു. പിഎസ്എൽ ഗുണനിലവാരമില്ലായ്മയുടെ ഉദാഹരണമാണെന്ന് ആരാധകരും അഭിപ്രായപ്പെട്ടു. ബാറ്റിന്‍റെ പെയിന്റോ, പാഡിലെ നിറമോ പന്തിൽ പറ്റിപ്പിടിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ജേഴ്സിയിൽ നിന്ന് നിറം പടരുന്നത് ആദ്യമാണെന്ന് ലബുഷെയ്ൻ കൂട്ടിച്ചേർത്തു.









0 comments