ad
Deshabhimani

വിൻഡീസ്‌ 
മുന്നോട്ട്‌ ; ഇംഗ്ലണ്ടിനെ 
30 റണ്ണിന് തോൽപ്പിച്ചു

west indies
വെബ് ഡെസ്ക്

Published on Feb 13, 2026, 12:00 AM | 1 min read


മുംബൈ

ഇംഗ്ലണ്ടിനെ തകർത്ത്‌ വെസ്‌റ്റിൻഡീസ്‌ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിന്റെ സൂപ്പർ എട്ടിനരികെ. ഗ്രൂപ്പ്‌ സിയിൽ രണ്ടാംജയത്തോടെ വിൻഡീസ്‌ ഒന്നാമതാണ്‌. 15ന്‌ നേപ്പാളിനെ തോൽപ്പിച്ചാൽ സൂപ്പർ എട്ട്‌ ഉറപ്പിക്കാം. ഇംഗ്ലണ്ട്‌ പട്ടികയിൽ നാലാമതാണ്‌.


മുംബൈയിൽ 30 റണ്ണിനായിരുന്നു വിൻഡീസ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത വിൻഡീസ്‌ ആറിന്‌ 196 റണ്ണാണെടുത്തത്‌. ഇംഗ്ലണ്ടിന്റെ മറുപടി 166ൽ അവസാനിച്ചു. 42 പന്തിൽ 76 റണ്ണുമായി പുറത്താകാതെനിന്ന വിൻഡീസ്‌ താരം ഷെർ-ഫാനെ റുഥെർഫോർഡാണ്‌ മാൻ ഓ-ഫ്‌ ദി മാച്ച്‌. ഏഴ്‌ സിക്‌സറും രണ്ട്‌ ഫോറുമായിരുന്നു ഇന്നിങ്‌സിൽ. ഇംഗ്ലണ്ട്‌ നിരയിൽ 43 റണ്ണുമായി പുറത്താകാതെനിന്ന സാം കറൻ മാത്രം പൊരുതി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home