ad
Deshabhimani

ക്രിസ് ഗെയ്‌ലിനേക്കാൾ മികച്ച മാച്ച് വിന്നർ; വിരാട് കോഹ്‌ലിയുടെ ഇഷ്‌ടതാരം ആര്?

 ക്രിസ് ഗെയ്‌ലിനേക്കാൾ മികച്ച മാച്ച് വിന്നർ; വിരാട് കോഹ്‌ലിയുടെ ഇഷ്‌ടതാരം ആര്?

വിരാട് കോഹ്‌ലി

വെബ് ഡെസ്ക്

Published on Apr 18, 2026, 02:29 PM | 1 min read

മുംബൈ : ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച മാച്ച് വിന്നറായി മുൻ സഹതാരം എബി ഡി വില്ലിയേഴ്‌സിനെ തിരഞ്ഞെടുത്ത് വിരാട് കോഹ്‌ലി. ക്രിസ് ഗെയ്‌ലിനേക്കാൾ വലിയ മാച്ച് വിന്നർ ആരാണെന്ന ചോദ്യത്തിനാണ് വിരാട് തന്റെ മുൻ സഹതാരത്തിന്റെ പേര് വെളിപ്പെടുത്തിയത്. ആർസിബി പങ്കുവെച്ച വീഡിയോയിലാണ് കോഹ്‌ലി തന്റെ ഇഷ്ടതാരത്തെ വ്യക്തമാക്കിയത്.


ഗെയ്‌ലിനേക്കാൾ മികച്ച താരത്തിന്റെ പേര് കേട്ടാൽ ഇരിക്കുന്ന കസേരയിൽ നിന്ന് എഴുന്നേൽക്കണമെന്നായിരുന്നു കോഹ്‌ലിയോട് ആവശ്യപ്പെട്ടത്. ഗ്ലെൻ മാക്‌സ്‌വെൽ, ഡേവിഡ് വാർണർ, ഫാഫ് ഡു പ്ലെസിസ്, കീറോൺ പൊള്ളാർഡ്, ബ്രണ്ടൻ മക്കല്ലം, സൂര്യകുമാർ യാദവ്, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന എന്നിവരുടെ പേരുകൾ വിളിച്ചപ്പോഴും കോഹ്‌ലി തന്റെ സീറ്റിൽ തന്നെ തുടർന്നു. എന്നാൽ എബി ഡി വില്ലിയേഴ്‌സിന്റെ പേര് കേട്ട ഉടൻ തന്നെ അദ്ദേഹം കസേരയിൽ നിന്ന് എഴുന്നേറ്റു.


ഞാൻ ആ ഒരു പേരിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നായിരുന്നു വിരാടിന്റെ പ്രതികരണം. ആർസിബിയിൽ 11 സീസണുകളിൽ ഒരുമിച്ച് കളിച്ച കോഹ്‌ലി-ഡി വില്ലിയേഴ്‌സ് സഖ്യം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ്. 2016ൽ ഗുജറാത്ത് ലയൺസിനെതിരെ ഇവർ നേടിയ 229 റൺസാണ് ഐപിഎല്ലിലെ ഏറ്റവും ഉയർന്ന പാർട്ണർഷിപ്പ്.


രണ്ട് തവണ 200 റൺസിൽ കൂടുതൽ പാർട്ണർഷിപ്പ് നേടിയ ചരിത്രവും ഈ സഖ്യത്തിനുണ്ട്. നിലവിൽ 2026 ഐപിഎൽ സീസണിൽ മികച്ച ഫോമിലാണ് താരം. അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് അർധസെഞ്ചുറികളടക്കം 228 റൺസുമായി റൺവേട്ടയിൽ കോഹ്‌ലി തന്നെയാണ് മുന്നിൽ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home