പത്തിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തരകൊറിയ

സിയോൾ : യുഎസ് - ദക്ഷിണകൊറിയ വാർഷിക സൈനികാഭ്യാസത്തിനിടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. ദക്ഷിണകൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ കുറയ്ക്കാനുള്ള ട്രംപിന്റെ തീരുമാനത്തിന് പിന്നാലെയാണ് നടപടി. പത്തിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ ഉത്തരകൊറിയ പരീക്ഷിച്ചതായി ദക്ഷിണകൊറിയ അറിയിച്ചു.
ഉത്തരകൊറിയയുടെ നടപടി യുഎസ് ഉപരോധങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണകൊറിയയുടെ ഓഫീസ് ആരോപിച്ചു. പോങ്യാങ് മേഖലയിൽ നിന്ന് കൊറിയൻ ഉപദ്വീപിന്റെ കിഴക്കുള്ള കടലിലേക്കാണ് മിസൈലുകൾ പതിച്ചത്. ചെറിയ ആണവ പോർമുനകൾ വിക്ഷേപിക്കാൻ ശേഷിയുള്ള കെഎൻ-25 എന്നയിനം മിസൈലുകളാണ് പരീക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ. യുഎസ്-ദക്ഷിണകൊറിയ സൈനികാഭ്യാസം വെട്ടിച്ചുരുക്കിയിട്ടും ഉത്തരകൊറിയ വിമർശനം തുടർന്നിരുന്നു. ഉത്തകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായുള്ള നല്ല ബന്ധം ചുണ്ടിക്കാട്ടി അമേരിക്കൻ പ്രസിഡന്‍റ് ട്രംപാണ് സൈനികാഭ്യാസം അഞ്ചു ദിവസത്തിലേക്കു ചുരുക്കാൻ നിർദേശിച്ചത്.








0 comments