ad
Deshabhimani

എൻസിഇആർടിയിൽ കാവിവത്കരണം; പുനഃസംഘടിപ്പിച്ച പാഠപുസ്തക സമിതിയിൽ അധികവും ആർഎസ്എസുകാർ

NCERT.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 20, 2026, 09:18 PM | 1 min read

ന്യൂഡൽഹി: എൻസിഎആർടി പാഠപുസ്തക സമിതി പുനഃസംഘടനയിൽ കൂടുതൽ ആർഎസ്എസുകാർ തിരുകിക്കയറ്റി കേന്ദ്രസർക്കാർ. സമിതിയിലെ ആകെ 20 അംഗങ്ങളിൽ നാല് പേർക്ക് ആർഎസ്എസുമായി അടുത്ത ബന്ധമുള്ളവർ. 11, 12 ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതിനുള്ള എൻസിആർടി പാഠപുസ്തക സമിതിയാണ് പുനഃസംഘടിപ്പിച്ചത്.


മുൻപും ആർഎസ്എസ് അജണ്ടയ്ക്കനുസരിച്ച് പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എൻസിഇആർടിക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ഗാന്ധിവധത്തെയും ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള വിവരങ്ങളിൽ വസ്തുതാവിരുദ്ധതയും ചരിത്രത്തെ വളച്ചൊടിക്കുന്ന പാഠഭാഗങ്ങളും രാജ്യവ്യാപകമായി വിമർശനങ്ങൾക്ക് കരണമായതോടെയാണ് പാഠപുസ്തക സമിതി പുനഃസംഘടിപ്പിക്കാൻ തീരുമാനിക്കുന്നത്.


എന്നാൽ പുനഃസംഘടിപ്പിച്ച സമിതിയിൽ നേരിട്ട് തന്നെ ആർഎസ്എസുകാർ കുത്തിനിറയ്ക്കുകയാണ് കേന്ദ്രം. സമിതിയിലെ 2 പേർ എബിവിപി മുൻ ഭാരവാഹികളാണ്. എബിവിപിയുടെ മുൻ ദേശീയ സെക്രട്ടറിയും നിലവിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പ്രൊഫസറുമായ വന്ദന മിശ്ര, എബിവിപിയിൽ സംഘടന ചുമതലകൾ വഹിച്ചിരുന്ന ദേഷ്പാണ്ഡേ എന്നിവർ സമിതിയിലുണ്ട്.


ഇവരെക്കൂടാതെ ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രശാന്ത് ദിവേക്കർ, രവി രാമചന്ദ്ര ശുക്ല എന്നിവരും അംഗങ്ങളാണ്. പുതിയ സമിതി ഏകാധിപത്യപരമായി ചരിത്രത്തെ വളച്ചൊടിക്കുന്ന തീരുമാനങ്ങളിലേക്ക് പോകും എന്ന് ഇതിനോടകം ആശങ്കയുയർന്നിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home