print edition വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ; കേരളത്തിന് ഇന്ന് തമിഴ്‌നാട്

അഹമ്മദാബാദ്
വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ഇന്ന് അവസാന മത്സരത്തിൽ തമിഴ്‌നാടിനെ നേരിടും. മികച്ച വിജയം നേടിയാൽ ക്വാർട്ടറിലെത്താം. ഗ്രൂപ്പിൽ ആറ് കളിയും ജയിച്ച കർണാടക 24 പോയിന്റുമായി ക്വാർട്ടറിലെത്തി. രണ്ടാംസ്ഥാനം നേടുന്ന ടീമിനും അവസാന എട്ടിലേക്ക് മുന്നേറാം.
കേരളം, ജാർഖണ്ട്, മധ്യപ്രദേശ് ടീമുകൾക്ക് 16 പോയിന്റാണുള്ളത്. നാല് ജയവും രണ്ട് തോൽവിയുമുള്ള കേരളം റൺനിരക്കിന്റെ അടിസ്ഥാനത്തിൽ രണ്ടാംസ്ഥാനത്താണ്. തമിഴ്‌നാട് ഇത്തവണ മോശം ഫോമിലാണ്. എട്ട് പോയിന്റുമായി അഞ്ചാംസ്ഥാനം. ജാർഖണ്ഡിന് ദുർബലരായ ത്രിപുരയാണ് എതിരാളി. മധ്യപ്രദേശ് കർണാടകയെ നേരിടും.








0 comments