print edition ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

അണ്ടർ 19 ലോകകപ്പിൽ ന്യൂസിലൻഡിന്റെ വിക്കറ്റ് വീഴ്ച ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ
ഹരാരെ
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ സൂപ്പർ സിക്‌സ് ഘട്ടത്തിനൊരുങ്ങി. മഴയെത്തുടർന്ന് വെട്ടിച്ചുരുക്കിയ മത്സരം ഏഴ് വിക്കറ്റിന് ജയിച്ചു. നാല് വിക്കറ്റെടുത്ത ആർ എസ് അംബരീഷാണ് കളിയിലെ താരം.
സ്‌കോർ: ന്യൂസിലൻഡ് 135(36.2), ഇന്ത്യ 130/3(13.3).
മഴയെത്തുടർന്ന് കളി 37 ഓവറാക്കി ചുരുക്കുകയും ഇന്ത്യയുടെ ലക്ഷ്യം 130 റണ്ണായി പുതുക്കുകയും ചെയ്‌തു. ക്യാപ്‌റ്റൻ ആയുഷ് മാത്രെയും(53) വൈഭവ് സൂര്യവംശിയും (40) വിജയം എളുപ്പമാക്കി. മലയാളി ബാറ്റർ ആരോൺ ജോർജ് ഏഴ് റണ്ണെടുത്തു. മുഹമ്മദ് ഇനാന് ഒരുവിക്കറ്റുണ്ട്.
സൂപ്പർ സിക്‌സ് മത്സരങ്ങൾ ഇന്ന് തുടങ്ങും. ഇന്ത്യ 27ന് സിംബാബ്‌വെയെയും ഫെബ്രുവരി ഒന്നിന് പാകിസ്ഥാനെയും നേരിടും.









0 comments