print edition സഞ്ജു 'ബാറ്റിൽ': വരുമോ ലോകകപ്പ്

അഹമ്മദാബാദ്:
ലോകകപ്പ് തുടങ്ങുമ്പോൾ അപ്രസക്തനായിരുന്ന ഒരു കളിക്കാരന്റെ ബാറ്റിലാണ് ഇന്ത്യൻ പ്രതീക്ഷ. കേരളത്തിന് അ
ഭിമാനിക്കാം. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടുമ്പോൾ സഞ്‌ജു സാംസനാണ് ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ രണ്ട് കളികൾ ഇൗ ഓപ്പണർക്ക് അത്രയേറെ വീരപരിവേഷം നൽകിയിരിക്കുന്നു. ക്വാർട്ടർ ഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ വെസ്‌റ്റിൻഡീസിനെതിരെ 50 പന്തിൽ പുറത്താകാതെ 97 റണ്ണടിച്ചു. സെമിയിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89. രണ്ട് കളിയിലും ‘മാൻ ഓഫ് ദി മാച്ചായി’. സ്‌റ്റേഡിയത്തെ ഇളക്കിമറിച്ച ഇൗ രണ്ട് ഇന്നിങ്സുകളാണ് സഞ്‌ജുവിനെ പ്രിയങ്കരനാക്കിയത്. നാല് കളിയിലെ സമ്പാദ്യം 232 റണ്ണാണ്.
ആഴമേറിയ ബാറ്റിങ്നിരയാണ് ഇന്ത്യയുടെ ശക്തി.
സെമി കളിച്ച ടീമിൽ മാറ്റം വരാനിടയില്ല. വരുൺ ചക്രവർത്തിക്ക് പകരം കുൽദീപ് യാദവും അർഷ്‌ദീപ് സിങ്ങിന് പകരം മുഹമ്മദ് സിറാജും വേണമോയെന്ന ചർച്ചയുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കളിക്കുമുമ്പ് മാത്രമേ ഉണ്ടാകൂ. എട്ട് കളിയിൽ ദക്ഷിണാഫ്രിക്കയോട് മാത്രമാണ് തോറ്റത്. സഞ്‌ജുവും അഭിഷേക് ശർമയും നൽകുന്ന മിന്നൽ തുടക്കമാണ് അടിത്തറ. മികച്ച ഫോമിലുള്ള ഇഷാൻ കിഷന്റെ സ്‌ഫോടനാത്മക ബാറ്റിങ് എതിരാളികളെ നിസ്സഹായരാക്കും. എട്ട് കളിയിൽ 263 റണ്ണുണ്ട്. സൂര്യകുമാർ യാദവ് ക്യാപ്‌റ്റന്റെ കളി പുറത്തെടുക്കുന്നുണ്ട്. ഇതുവെര 242 റൺ നേടി. ബാറ്റിങ്‌നിരയിൽ താഴോട്ടിറങ്ങിയശേഷം തിലക് വർമ ഫിനിഷറുടെ റോളിൽ തിളങ്ങി. ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവിന് ലോകകപ്പ് സാക്ഷിയായി. ശിവം ദുബെ റണ്ണടിക്കുന്നതിൽ ഒട്ടും പിശുക്ക് കാണിക്കുന്നില്ല.
ബൗളിങ്നിരയെ നയിക്കുന്നത് പേസർ ജസ്‌പ്രീത് ബുമ്രയാണ്. സെമിയിലെ വിജയത്തിൽ ബുമ്രയുടെ പന്തുകൾ നിർണായകമായിരുന്നു. അർഷ്‌ദീപിന്റെ കൃത്യതയില്ലാത്ത ബൗളിങ് പോരായ്‌മയായി നിൽക്കുന്നു. സ്‌പിന്നർ വരുൺ ചക്രവർത്തിക്കും സെമിയിൽ അടികിട്ടി. ഇൗ സാഹചര്യത്തിലാണ് സിറാജിന്റെയും കുൽദീപിന്റെയും സാധ്യത. അക്‌സർ പട്ടേൽ മികച്ച ഓൾറൗണ്ടറായി രൂപമാറ്റം നേടിയിട്ടുണ്ട്. സ്‌പിന്നർ എന്ന ഒറ്റ റോളിൽനിന്ന് കൂറ്റനടിക്കാരനായും ചടുലതയുള്ള ഫീൽഡറായും വളർന്നു.
രണ്ട് കളി തോറ്റ ടീമാണ് ന്യൂസിലൻഡ്.
ദക്ഷിണാഫ്രിക്കയോടും ഇംഗ്ലണ്ടിനോടുമായിരുന്നു തോൽവി. പാകിസ്ഥാനെതിരായ സൂപ്പർ 8 കളി മഴയെത്തുസഞ്ജു ബാറ്റിൽ: വരുമോ ലോകകപ്പ്ടർന്ന് നടന്നതുമില്ല. ഒടുവിൽ റൺനിരക്കിന്റെ മികവിൽ പാകിസ്ഥാനെ മറികടന്നാണ് സെമിയിലെത്തിയത്. എക്കാലത്തും കിവീസിന്റെ ശക്തി ഓൾറൗണ്ട് മികവാണ്. സൂപ്പർ താരങ്ങളിലാത്ത ടീം. എല്ലാവരും ടീമിനായി സംഭാവന ചെയ്യുന്ന രീതിയാണ്. ഫിൻ അലെനും ടിം സീഫെർട്ടും നൽകുന്ന തുടക്കം തന്നെയാണ് പ്രധാനം. ഗ്ലെൻ -ഫിലിപ്‌സും മാർക് ചാപ്‌മാനും ഡാരിൽ മിച്ചെലും അവരവരുടെ ദിവസം കളി മാറ്റിമറിക്കുന്നവരാണ് . രചിൻ രവീന്ദ്ര ഓൾറൗണ്ടർ റോളിൽ തിളങ്ങുന്നു. ബാറ്റിലും പന്തിലും ടീം കാര്യമായി ആശ്രയിക്കുന്നു. ഇൗ സ്‌പിന്നർക്ക് 11 വിക്കറ്റുണ്ട്. മാറ്റ്‌ഹെൻറി എട്ട് വിക്കറ്റെത്ത പേസ് ബൗളറാണ്. വേഗവും കൃത്യതയുമുള്ള ഫീൽഡിങാണ് മറ്റൊരു പ്രധാന മേഖല.
സാധ്യതാ ടീം
ഇന്ത്യ:
സൂര്യകുമാർ യാദവ്(ക്യാപ്‌റ്റൻ), അഭിഷേക് ശർമ, സഞ്‌ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജസ്‌പ്രീത് ബുമ്ര, അർഷ്‌ദീപ് സിങ്, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി.
ന്യൂസിലൻഡ്:
മിച്ചെൽ സാന്റ്‌നെർ(ക്യാപ്‌റ്റൻ), ഫിൻ അലെൻ, ടിം സീഫെർട്ട്, ഗ്ലെൻ ഫിലിപ്‌സ്, മാർക് ചാപ്‌മാൻ, ഡാരിൽ മിച്ചെൽ, രചിൻ രവീന്ദ്ര, മാറ്റ് ഹെൻറി, ജെയിംസ് നീഷം, ലോകി ഫെർഗൂസൻ, ഇഷ് സോധി.
സാധ്യതാ ടീം
ഇന്ത്യ:
സൂര്യകുമാർ യാദവ്(ക്യാപ്‌റ്റൻ), അഭിഷേക് ശർമ, സഞ്‌ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജസ്‌പ്രീത് ബുമ്ര, അർഷ്‌ദീപ് സിങ്, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി.
ന്യൂസിലൻഡ്:
മിച്ചെൽ സാന്റ്‌നെർ(ക്യാപ്‌റ്റൻ), ഫിൻ അലെൻ, ടിം സീഫെർട്ട്, ഗ്ലെൻ ഫിലിപ്‌സ്, മാർക് ചാപ്‌മാൻ, ഡാരിൽ മിച്ചെൽ, രചിൻ രവീന്ദ്ര, മാറ്റ് ഹെൻറി, ജെയിംസ് ന










0 comments