ad
Deshabhimani

മുഴങ്ങട്ടെ ഇന്ത്യൻ വീരഗാഥ

INDIA 2.
വെബ് ഡെസ്ക്

Published on Mar 08, 2026, 07:16 AM | 1 min read

അഹമ്മദാബാദ്‌ : റണ്ണുകൾ കഥപറയുന്ന രാവിൽ ഇന്ത്യ ചരിത്രമെഴുതുമോ? എല്ലാ കണ്ണുകളും അഹമ്മദാബാദിലേക്ക്‌. കാത്തിരിപ്പ്‌ അവസാനിക്കുന്നു. ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. അഹമ്മദാബാദ്‌ സ്റ്റേഡിയത്തിൽ ഞായർ രാത്രി ഏഴിനാണ്‌ കിരീടപ്പോരാട്ടം. റണ്ണുകൾ കഥപറയുന്ന രാവിൽ ഇന്ത്യ ചരിത്രമെഴുതുമോ? എല്ലാ കണ്ണുകളും അഹമ്മദാബാദിലേക്ക്‌.

സ്റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്‌സ്റ്റാറിലും തത്സമയം കാണാം. കേരളത്തിന്റെ അഭിമാനമായ സഞ്‌ജു സാംസൺ ഒരിക്കൽകൂടി ത്രസിപ്പിക്കുമോയെന്നാണ്‌ ആകാംക്ഷ. എങ്കിൽ സൂര്യകുമാർ യാദവും സംഘവും ലോകകപ്പിൽ മുത്തമിടും. ഒരു ടീമും തുടർച്ചയായി വിജയിച്ച ചരിത്രമില്ല. ലോകകപ്പിന്റെ പത്താം പതിപ്പിൽ ഇന്ത്യ നാലാം ഫൈനൽ കളിക്കുന്നു. 2007ലും 2024ലും ജേതാക്കളായി. 2014ൽ റണ്ണറപ്പ്‌. ന്യൂസിലൻഡ്‌ രണ്ടാം തവണയാണ്‌ ഫൈനലിലെത്തുന്നത്‌. 2021ൽ കിരീടം നേടാനായില്ല. ആവേശകരമായ സെമിയിൽ ഇംഗ്ലണ്ടിനെ ഏഴ്‌ റണ്ണിന്‌ തോൽപ്പിച്ചാണ്‌ ഇന്ത്യ കലാശപ്പോരിന്‌ അർഹത നേടിയത്‌.

ന്യൂസിലൻഡ്‌ കഴിഞ്ഞതവണത്തെ റണ്ണറപ്പായ ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി. റണ്ണൊഴുകുന്ന പിച്ചിൽ ബാറ്റർമാർ തമ്മിലുള്ള ഏറ്റുമുട്ടലിനാണ്‌ സാധ്യത. ലോകകപ്പിൽ ഇന്ത്യയെ വിറപ്പിക്കാറുള്ള ടീമാണ്‌ കിവീസ്‌. മൂന്ന്‌ തവണ മുഖാമുഖം കണ്ടപ്പോഴും വിജയം അവർക്കൊപ്പമായിരുന്നു. എന്നാൽ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ നിറയുന്ന ഒന്നര ലക്ഷത്തോളം കാണികളുടെ ആരവം ഇന്ത്യക്ക്‌ ഉ‍ൗർജമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home