ad
Deshabhimani

250 കടന്ന് ടീം ഇന്ത്യ ; ഇംഗ്ലണ്ടിന് 254 റൺസ് വിജയലക്ഷ്യം

SANJU SAMSON
വെബ് ഡെസ്ക്

Published on Mar 05, 2026, 08:51 PM | 2 min read

വാംഖഡെ: സഞ്ജുവും ഇഷാനും തകർത്ത് കളിച്ച് ലോകകപ്പ് ട്വന്റി 20 രണ്ടാം സെമി ഫെെനല് മത്സരത്തിൽ ശക്തരായ ഇം​​ഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റൻ സ്കോറിൽ . 20 ഓവറിൽ ഇം​​ഗ്ലണ്ടിന് ജയിക്കാൻ 254 റൺസെസെടുക്കണം. രണ്ട് സിക്സറിന്റെയും ആറ് ഫോറിന്റെയും അകമ്പടിയിൽ ഇം​ഗ്ലണ്ടിനെതിരെ അർധ സെഞ്ചുറി നേടി സഞ്ജു സാംസന്റെ തകർപ്പൻ ഇന്നിം​ഗ്സ് തന്നെയാണ് ഇം​ഗ്ലണ്ടിന് ശക്തമായ വെല്ലുവിളി ഉയർത്തിയത്. 89 റൺസെടുത്ത് സ‍ഞ്ജു പുറത്താവുകയായിരുന്നു. ട്വന്റി20 ലോകകപ്പ് നോക്കൗട്ടിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്


. കളിയിലെ ആദ്യ പന്ത് തന്നെ റണ്‍സെടുത്ത് റണ്‍വേട്ടക്ക് തുടക്കമിട്ട താരം തുടങ്ങിയ താരം ചുരുങ്ങിയ പന്തിൽ ഹാഫ് സെഞ്ച്വറി നോടുകയായിരുന്നു. 26 പന്തിലാണ് 50 സഞ്ജു റൺസ് നേടിയത്. നൂറ് റൺസ് തികയ്ക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടായെങ്കിലും കിട്ടിയ പന്ത് സ്കോർ ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തിൽ സഞ്ജു ഔട്ടാവുകയായിരുന്നു. 89 റണ്‍സെടുത്ത ഇന്ത്യ 160 റൺസിന് മൂന്ന് വിക്കറ്റ എന്ന നിലയിൽ ഇന്ത്യ. വിൽ ജാക്സിന്റെ പന്തിൽ ഫിൽ സാൾട്ട് കെെപ്പിടിയിലൊതുക്കുകയായിരുന്നു. അതേസമംയ സെഞ്ചുറിയിലേക്കുള്ള സഞ്ജുവിന്റെ മുന്നേറ്റത്തിന് മുന്നേറ്റത്തിന് തടയിടാൻ ഇം​ഗ്ലണ്ടിനായെങ്കിലും മികച്ച സ്കോറിലേക്ക് ഇന്ത്യയെ ഉയർത്തിയ ശേഷമാണ് സഞ്ജു മടങ്ങിയത്.

ആദ്യ ഓവറിൽ തന്നെ ജോഫ്ര ആർച്ചറെ ഫോറും സിക്‌സുമടിച്ചാണ് സഞ്ജു തുടങ്ങിയത്. എന്നാൽ രണ്ടാം ഓവറിൽ അഭിഷേക് ശർമയുടെ (9) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ സഞ്ജുവും ഇഷാൻ കിഷനും ഒന്നിച്ചതോടെ ബൗണ്ടറികളുടെ പെരുമഴ തുടങ്ങി. പവർപ്ലേയിൽ ഇന്ത്യ 67 റൺസുമടിച്ചു. അടിതുടർന്ന ഇരുവരും 45 പന്തിൽ നിന്ന് 97 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 18 പന്തിൽ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 39 റൺസെടുത്ത ഇഷാനെ പുറത്താക്കി ആദിൽ റഷീദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

എന്നാൽ പിന്നീടെത്തിയ ശിവം ദുബെയെ കൂട്ടുപിടിച്ച് സഞ്ജു അടി തുടർന്നു. ശിവം ദുബെ (25 പന്തിൽ 43), ഇഷാൻ കിഷൻ (18 പന്തിൽ 39), ഹാർദിക് പാണ്ഡ്യ (12 പന്തിൽ 27), തിലക് വര്‍മ (ഏഴു പന്തിൽ 21) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home