ad
Deshabhimani

മുന്നിലുള്ളത് വലിയ ലക്ഷ്യം'; അടുത്ത ദൗത്യം വെളിപ്പെടുത്തി ഗൗതം ഗംഭീർ

മുന്നിലുള്ളത് വലിയ ലക്ഷ്യം'; ഗൗതം ഗംഭീർ

ഗൗതം ഗംഭീർ

വെബ് ഡെസ്ക്

Published on Mar 12, 2026, 12:09 PM | 1 min read

ന്യൂഡൽഹി : ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ തന്റെ അടുത്ത ലക്ഷ്യം വെളിപ്പെടുത്തി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. 2027 ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഗംഭീർ എഎൻഐ (ഏഷ്യൻ ന്യൂസ് ഇന്റർനാഷൻ)ക്ക് നൽകിയ അഭിമുഖത്തി അഭിമുഖത്തിൽ പറഞ്ഞു.


ടെസ്റ്റ് ക്രിക്കറ്റ് എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒന്നാണ്. ഇനി ഒൻപത് ടെസ്റ്റ് മത്സരങ്ങളാണ് മുന്നിലുള്ളത്. റെഡ് ബോൾ ക്രിക്കറ്റ് മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് യുവതാരങ്ങളെ പിന്തുണയ്ക്കുമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.


രണ്ട് വർഷത്തിനിടെ മൂന്ന് ഐസിസി കിരീടങ്ങൾ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടിയിട്ടില്ല. വൈറ്റ് ബോൾ ക്രിക്കറ്റിൽ വലിയ വിജയങ്ങൾ ആഘോഷിക്കുമ്പോഴും ഇന്ത്യയുടെ ടെസ്റ്റ് പ്രകടനം മികച്ചതാക്കണമെന്നുള്ള അഭിപ്രായങ്ങളുണ്ട്. കഴിഞ്ഞ വർഷം ന്യൂസിലൻഡിനോടും ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ട പ്പോൾ ഗംഭീറിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.


ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ഇന്ത്യ. ഇനിയുള്ള ശ്രീലങ്ക, ന്യൂസിലൻഡ്, ഓസ്ട്രേലിയ പരമ്പരകളിലെ പ്രകടനം ഇന്ത്യയുടെ ഫൈനൽ സാധ്യതകളിൽ നിർണായകമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home