ad
Deshabhimani

സഹതാരത്തിന്റെ കുട്ടിയ്‌ക്കൊപ്പം കളിചിരിയുമായി ധോണി: വീഡിയോ വൈറൽ

സഹതാരത്തിന്റെ കുട്ടിയ്‌ക്കൊപ്പം കളിചിരിയുമായി ധോണി: വീഡിയോ വൈറൽ

എം എസ് ധോണി, സർഫറാസ് ഖാൻ, സർഫറാസ് ഖാന്റെ കുട്ടി

വെബ് ഡെസ്ക്

Published on Mar 23, 2026, 03:26 PM | 1 min read

ചെന്നൈ : ഐപിഎൽ 2026 സീസണിന് മുന്നോടിയായുള്ള ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലന ക്യാമ്പിൽ നിന്ന് ഹൃദയസ്പർശിയായ ദൃശ്യങ്ങൾ പുറത്ത്. ടീമിലെ സഹതാരം സർഫറാസ് ഖാന്റെ കുട്ടിയോടൊപ്പം സമയം ചെലവഴിക്കുന്ന എം എസ് ധോണിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.


പരിശീലനത്തിടെ ഇടവേളയിൽ കുട്ടിയെ ലാളിച്ചും തമാശകൾ പറഞ്ഞും കളിക്കുന്ന ധോണിയുടെ ദൃശ്യങ്ങൾ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. 'മൈതാനത്തെ പരുക്കൻ പോരാട്ടങ്ങൾക്കിടയിലും ധോണിയുടെ ലാളിത്യവും കുട്ടികളോടുള്ള സ്നേഹവും' വ്യക്തമാക്കുന്നതാണ് ഈ വീഡിയോ എന്ന് ആരാധകർ കുറിക്കുന്നു.


ആറാം ഐപിഎൽ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ചെന്നൈ സൂപ്പർ കിങ്‌സിൽ മലയാളി താരം സഞ്ജു സാംസണും ഉണ്ട്. ആദ്യ മത്സരം തിങ്കളാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home