ad
Deshabhimani

യുഎഇക്ക്‌ 
നാടകീയ ജയം

t 20

മുഹമ്മദ്‌ വസീം

avatar
Sports Desk

Published on May 21, 2025, 04:01 AM | 1 min read


ഷാർജ

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റിൽ യുഎഇക്ക്‌ രണ്ട്‌ വിക്കറ്റിന്റെ ആവേശ ജയം. ഓപ്പണറായ ക്യാപ്‌റ്റൻ മുഹമ്മദ്‌ വസീം 42 പന്തിൽ 82 റണ്ണുമായി വിജയശിൽപ്പിയായി. ഒമ്പത്‌ ഫോറും അഞ്ച്‌ സിക്‌സറുമടിച്ചു. ബംഗ്ലാദേശിനെതിരെ ആദ്യ ജയമാണ്‌.


സ്‌കോർ: ബംഗ്ലാദേശ്‌ 205/5, യുഎഇ 206/8(19.5)


അവസാന ഓവറിൽ ജയിക്കാൻ 12 റൺ വേണ്ടിയിരുന്നു. ധ്രുവ്‌ പരഷർ (11) മൂന്നാം പന്തിൽ സിക്‌സറടിച്ചു. എന്നാൽ, അടുത്ത പന്തിൽ പുറത്തായി. ഓരോ നോബോളും വൈഡും ഓവർത്രോയും യുഎഇക്ക്‌ തുണയായി. ഹൈദർ അലി പുറത്താവാതെ നേടിയ 15 റൺ നിർണായകമായി. യുഎഇയുടെ മുഹമ്മദ്‌ ജവാദുള്ളയ്‌ക്ക്‌ മൂന്ന്‌ വിക്കറ്റുണ്ട്‌. മൂന്ന്‌ മത്സര പരമ്പരയിൽ ആദ്യത്തേത്‌ ബംഗ്ലാദേശ്‌ 27 റണ്ണിന്‌ ജയിച്ചിരുന്നു. അവസാന മത്സരം ഇന്ന്‌ നടക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home