ad
Deshabhimani

print edition വിജയസ്‌മൃതി ; ഇന്ത്യൻ വനിതകൾക്ക്‌ ഓസ്‌ട്രേലിയയിൽ ട്വന്റി20 പരമ്പര

t 20 cricket

സ്--മൃതി മന്ദാന ബൗണ്ടറി നേടുന്നു

വെബ് ഡെസ്ക്

Published on Feb 22, 2026, 04:18 AM | 1 min read


അഡ്‌ലെയ്‌ഡ്‌

ഇന്ത്യൻ വനിതകൾ ഓസ്‌ട്രേലിയക്കെതിരെ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കി(2–1). അവസാന മത്സരത്തിൽ 17 റണ്ണിന്‌ ജയിച്ചു. ഓപ്പണർ സ്‌മൃതി മന്ദാനയുടെ തകർപ്പൻ ബാറ്റിങ്ങാണ്‌ ജയമൊരുക്കിയത്‌. 55 പന്തിൽ എട്ട്‌ ഫോറും മൂന്ന്‌ സിക്‌സറുമടക്കം 82 റണ്ണെടുത്ത്‌ കളിയിലെ താരമായി.


സ്‌കോർ: ഇന്ത്യ 176/6, ഓസീസ്‌ 159/9.


പത്ത്‌വർഷത്തെ ഇടവേളക്കുശേഷം രണ്ടാം തവണയാണ്‌ ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യ പരമ്പര നേടുന്നത്‌. തുടർച്ചയായി ഏഴ്‌ പരമ്പര നേടിയുള്ള ഓസീസ്‌ പടയോട്ടത്തിന്‌ അവസാനമായി. സ്‌മൃതിയും ജെമീമ റോഡ്രിഗസും ചേർന്നുള്ള 121 റണ്ണാണ്‌ വിജയത്തിന്‌ അടിത്തറയായത്‌. ജെമീമ നാല്‌ ഫോറടക്കം 46 പന്തിൽ 59 റൺ നേടി. ഷഫാലി വർമയും(7) റിച്ചാഘോഷും(18) തിളങ്ങിയില്ല.


ഇന്ത്യൻ യുവ സ്‌പിന്നർമാരുടെ കെണിയിൽ ഓസീസ്‌ ബാറ്റർമാർ കുടുങ്ങി. ഒമ്പതാം ഓവറിൽ 64/4 എന്ന സ്‌കോറിൽ പതറിയ ഓസീസിന്‌ ആഷ്‌ലി ഗാർഡ്‌നറുടെ(57) അർധസെഞ്ചുറി ആശ്വാസമായി. ബെത്‌മൂണിയും(6) എല്ലിസെ പെറിയും (1) മങ്ങിയത്‌ തിരിച്ചടിയായി.


ഇന്ത്യക്കായി ശ്രേയങ്ക പാട്ടീലും ശ്രീചരണിയും മൂന്ന്‌ വിക്കറ്റ്‌ വീതം നേടി. അരുന്ധതി റെഡ്ഡിക്ക്‌ രണ്ട്‌ വിക്കറ്റുണ്ട്‌. രേണുകാ സിങ് ഒരു വിക്കറ്റ്‌ കരസ്ഥമാക്കി.

മൂന്ന്‌ ഏകദിനങ്ങളും ഒരു ടെസ്‌റ്റുമാണ്‌ ബാക്കി. ഒന്നാം ഏകദിനം ചൊവ്വാഴ്‌ച നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home