Deshabhimani

സൂര്യകുമാറിന്റെ വെടിക്കെട്ട്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹൈദരാബാദിനെ തകർത്ത് മുംബൈ

Surya Kumar Yadav

സൂര്യകുമാർ യാദവ്‌| Photo: Cricket Association Of Bengal

വെബ് ഡെസ്ക്

Published on Nov 14, 2026, 04:28 PM | 1 min read

കൊൽക്കത്ത : സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹൈദരാബാദിനെതിരെ മുംബൈക്ക് ഏഴ് വിക്കറ്റ് ജയം. സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈക്ക് അനായാസ വിജയം സമ്മാനിച്ചത്. 21 പന്തിൽ ആറ് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 60 റൺസുമായി സൂര്യകുമാർ പുറത്താകാതെ നിന്നു. 41 പന്തുകൾ ബാക്കിനിൽക്കെയാണ് മുംബൈ ലക്ഷ്യത്തിലെത്തിയത്.


ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ 172 റൺസിന് എല്ലാവരും പുറത്തായി. അഭിരത് റെഡ്ഡി 24 പന്തിൽ 35 റൺസെടുത്ത് ടോപ് സ്കോററായി. കൊഡിമേല ഹിമതേജ 25 റൺസും ചാമ മിലിന്ദ് 22 റൺസും നേടി. മുംബൈക്കായി മാക്സ്വെൽ സ്വാമിനാഥൻ മൂന്ന് വിക്കറ്റെടുത്തു. ശിവം ദുബെ രണ്ടും സായിരാജ് പാട്ടീൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.


മറുപടി ബാറ്റിങ്ങിൽ മുംബൈ 13.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സൂര്യകുമാറിന് പുറമെ മുഷീർ ഖാൻ 24 പന്തിൽ 51 റൺസെടുത്ത് തിളങ്ങി. അംഗ്കൃഷ് രഘുവംശി 13 പന്തിൽ 27 റൺസും ഹാർദിക് തമോർ 16 പന്തിൽ 22 റൺസും നേടി. ഹൈദരാബാദിനായി അജയ് ദേവ് ഗൗഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. സൂര്യകുമാറാണ് കളിയിലെ താരം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

iffk

02

print edition ചലച്ചിത്ര അക്കാദമി ജീവനക്കാരെ ഒഴിവാക്കുന്നു; 
മേള പ്രതിസന്ധിയിലേക്ക്‌
PF Pension

03

print edition ബാങ്ക്‌ അക്ക‍ൗണ്ട്‌ വഴിയാക്കുന്നതിൽ ആശങ്ക; ഉ‍ൗരുവാസികൾക്ക്‌ പെൻഷൻ കിട്ടാക്കനിയാകും
exam writing

04

print edition കേരളത്തിന്റെ പ്രവേശന പരീക്ഷകൾ നീറ്റിനും മാതൃകയെന്ന്‌ വിദഗ്‌ധസമിതി
Kaladi University

05

print edition കരുത്താർജിച്ച്‌ മുന്നോട്ട്‌: സംസ്‌കൃത സർവകലാശാല സമരം 111–ാം ദിനത്തിലേക്ക്‌
deshabhimani section

Recommended

Deshabhimani
Home