Deshabhimani

print edition ബാങ്ക്‌ അക്ക‍ൗണ്ട്‌ വഴിയാക്കുന്നതിൽ ആശങ്ക; ഉ‍ൗരുവാസികൾക്ക്‌ പെൻഷൻ കിട്ടാക്കനിയാകും

PF Pension
avatar
എം സനോജ്

Published on Nov 15, 2026, 04:29 AM | 1 min read

നിലന്പൂര്‍ : കാടിനുള്ളിലെ ഊരിൽനിന്ന് കിലോമീറ്ററുകൾ വനപാതയിലൂടെ നടന്നുവേണം വനാതിർത്തിയിലെത്താൻ. അവിടെനിന്ന് നഗരത്തിലെ ബാങ്കിലേക്ക്‌ പോകണമെങ്കിൽ ജീപ്പിൽ കയറണം. ചെക്ക് മാറാനോ എടിഎമ്മിൽനിന്ന് പണമെടുക്കാനോ അറിയാത്തവർ മറ്റുള്ളവരുടെ സഹായം തേടണം. തിരിച്ചെത്തുമ്പോൾ അർധരാത്രിയാകും. കാലവർഷവും വന്യമൃഗ ഭീഷണിയും ഉൾപ്പെടെ മറ്റു തടസ്സങ്ങളുമുണ്ട്‌. സാമൂഹ്യസുരക്ഷാ പെൻഷൻ ബാങ്ക് അക്ക‍ൗണ്ട്‌ വഴി മാത്രമാക്കാനുള്ള സര്‍ക്കാര്‍നീക്കം വനമേഖലയിലെ ആദിവാസികൾക്ക് ആശങ്കയുണ്ടാക്കുന്നു. ഇടുക്കി, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ വിദൂര വനമേഖലയിൽ താമസിക്കുന്ന പട്ടികവർഗക്കാരെയാണ് കൂടുതൽ ബാധിക്കുക.

നിലവിൽ വനാതിർത്തിയിലെ സുരക്ഷിത കേന്ദ്രങ്ങളിൽ സഹകരണ ബാങ്ക് ജീവനക്കാർ എത്തിയാണ് പെൻഷൻ നൽകുന്നത്. വിതരണം ബാങ്ക് വഴി മാത്രമാകുന്നതോടെ ഈ സൗകര്യം ഇല്ലാതാകും. മലപ്പുറം ജില്ലയിലെ കരുളായി വനമേഖലയിലെ ചോലനായ്ക്കർക്ക് ബാങ്കിലെത്താൻ 20 കിലോമീറ്റർ നടക്കണം. ജീപ്പ് യാത്രയ്‌ക്ക്‌ ഉൾപ്പെടെയുള്ള ചെലവ്‌ പെൻഷൻ തുകയിൽനിന്നും കണ്ടെത്തണം. ​ഏറ്റവുമടുത്ത ബാങ്കിലെത്താൻ 4000 രൂപവരെ ചെലവാക്കേണ്ടിവരുന്ന അവസ്ഥ. വാർധക്യ പെൻഷൻ വാങ്ങുന്ന പലർക്കും ബാങ്കിൽനിന്ന് പണം എടുക്കുന്ന രീതി പരിചിതവുമല്ല. ചെക്ക് മാറി പണം വാങ്ങാനും എടിഎം ഉപയോഗിക്കാനും അറിയാത്തവർക്കും ഭിന്നശേഷിക്കാർക്കും ബാങ്ക്‌ നടപടികൾ ഏറെ പ്രയാസമാകും. ​

71,169 ഗുണഭോക്താക്കൾ ​സംസ്ഥാനത്ത് 71,169 പട്ടികവർഗക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നുണ്ട്. ഇതിൽ 60 ശതമാനംപേരും ഉൾവനങ്ങളിലും വനാതിർത്തികളിലുമാണ് താമസിക്കുന്നത്. 49,252 പേർ(69 ശതമാനത്തിലധികം) സ്ത്രീകളാണ്‌. 21,915 പേർ പുരുഷന്മാരും. രണ്ട്‌ ട്രാൻസ്ജെൻഡർമാരുമുണ്ട്‌. 32,872 പേർക്ക് വാർധക്യ പെൻഷനും 25,326 പേർക്ക് വിധവാ പെൻഷനും ലഭിക്കുന്നു. ഭിന്നശേഷിക്കാർ– 7,003, കർഷകത്തൊഴിലാളി–4,378, 50 വയസ്സ് കഴിഞ്ഞ അവിവാഹിത വനിതകൾ– 1,590 എന്നിങ്ങനെയാണ്‌ മറ്റ്‌ പെൻഷൻകാരുടെ എണ്ണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

iffk

02

print edition ചലച്ചിത്ര അക്കാദമി ജീവനക്കാരെ ഒഴിവാക്കുന്നു; 
മേള പ്രതിസന്ധിയിലേക്ക്‌
exam writing

03

print edition കേരളത്തിന്റെ പ്രവേശന പരീക്ഷകൾ നീറ്റിനും മാതൃകയെന്ന്‌ വിദഗ്‌ധസമിതി
Kaladi University

04

print edition കരുത്താർജിച്ച്‌ മുന്നോട്ട്‌
deshabhimani section

Recommended

Deshabhimani
Home