print edition കേരളത്തിന്റെ പ്രവേശന പരീക്ഷകൾ നീറ്റിനും മാതൃകയെന്ന് വിദഗ്‌ധസമിതി

മിൽജിത് രവീന്ദ്രൻ
Published on Nov 15, 2026, 04:20 AM | 1 min read
തിരുവനന്തപുരം
: കേരളത്തിന്റെ കീം അടക്കമുള്ള ഓൺലൈൻ പ്രവേശന പരീക്ഷാസംവിധാനം മികച്ചതാണെന്നും നീറ്റ് പരീക്ഷയ്‌ക്ക് മാതൃകയാക്കാമെന്നും കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതി. സമിതി അംഗങ്ങൾ കേരളം സന്ദർശിച്ചു.
എൽഡിഎഫ് സർക്കാർ 2024 ലാണ് കീം അടക്കം പരീക്ഷകൾ ഓൺലൈൻ സംവിധാനത്തിലേക്ക് പരിഷ്‌കരിച്ചത്. സംസ്ഥാന ഐടി വകുപ്പിലെ സിഡിറ്റാണ് സാങ്കേതിക സഹായം നൽകുന്നത്. നീറ്റ് ചോദ്യച്ചോർച്ചയെതുടർന്ന് പരീക്ഷാനടത്തിപ്പിൽ വരുത്തേണ്ട പരിഷ്‌കാരങ്ങളെകുറിച്ച് പഠിക്കാനാണ് കേന്ദ്രസർക്കാർ വിദഗ്‌ധ സമിതി രൂപീകരിച്ചത്.
ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി ചെയർമാനായ സമിതിയിൽ ഐഎസ്‌ആർഒ മുൻ ചെയർമാൻ എസ് സോമനാഥ് തുടങ്ങിയ പ്രഗൽഭരാണുള്ളത്. മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ റോജി എം ജോൺ, എൻ ഷംസുദ്ദീൻ എന്നിവരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
പൂർണമായും സർക്കാർ സംവിധാനത്തിൽ പ്രവേശനപരീക്ഷകൾ നടക്കുന്നതാണ് കേരളത്തിന്റെ പ്രത്യേകത. പ്രവേശന പരീക്ഷാ കമീഷണറുടെ മേൽനോട്ടത്തിലുള്ള പരീക്ഷകളിൽ സ്വകാര്യ ഏജൻസികളെയോ സ്ഥാപനങ്ങളെയോ ഒരുഘട്ടത്തിലും സഹകരിപ്പിക്കുന്നില്ലെന്നും വിദഗ്‌ധസംഘം വിലയിരുത്തി. കീമിനുപുറമെ, എൽഎൽബി, എംബിഎ, ബിഎസ്‌സി നഴ്‌സിങ് പ്രവേശന പരീക്ഷകളും ഇത്തരത്തിലാണ് നടക്കുന്നത്.








0 comments