Deshabhimani

കരുത്താർജിച്ച്‌ മുന്നോട്ട്‌: സംസ്‌കൃത സർവകലാശാല സമരം 111–ാം ദിനത്തിലേക്ക്‌

print edition കരുത്താർജിച്ച്‌ മുന്നോട്ട്‌

Kaladi University
വെബ് ഡെസ്ക്

Published on Nov 15, 2026, 04:13 AM | 1 min read

കാലടി : സംസ്‌കൃത സർവകലാശാലയിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭം കൂടുതൽ കരുത്താർജിച്ച്‌ 111–ാം ദിനത്തിലേക്ക്‌. ആദ്യഘട്ടത്തിൽ 12 ദിവസമായി നിരാഹാരം അനുഷ്‌ഠിച്ചവരെ ആരോഗ്യനില മോശമായതിനെ തുടർന്ന്‌ വെള്ളിയാഴ്‌ച അറസ്‌റ്റ്‌ ചെയ്‌ത്‌ ആശുപത്രിയിലേക്ക്‌ നീക്കിയിരുന്നു. ഇവർക്ക്‌ പകരമായെത്തിയവരുടെ നിരാഹാരം മൂന്നാംദിനത്തിലേക്കും കടന്നു. എം എസ്‌ ശിവകുമാർ, സി പി ശ്രദ്ധ, കെ എൽ അതുല്യ എന്നിവരാണ്‌ നിരാഹാരമിരിക്കുന്നത്‌.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സി എൻ മോഹനൻ, കേരള ബാങ്ക്‌ പ്രസിഡന്റ്‌ പി മോഹനൻ എന്നിവർ ശനിയാഴ്‌ച സമരപ്പന്തലിൽ സമരസഖാക്കളെ സന്ദർശിച്ചു. സമരത്തെ കവി മുരുകൻ കാട്ടാക്കട അഭിവാദ്യം ചെയ്‌തു. സ്വന്തം കവിതകളും അദ്ദേഹം ചൊല്ലി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

iffk

02

print edition ചലച്ചിത്ര അക്കാദമി ജീവനക്കാരെ ഒഴിവാക്കുന്നു; 
മേള പ്രതിസന്ധിയിലേക്ക്‌
PF Pension

03

print edition ബാങ്ക്‌ അക്ക‍ൗണ്ട്‌ വഴിയാക്കുന്നതിൽ ആശങ്ക; ഉ‍ൗരുവാസികൾക്ക്‌ പെൻഷൻ കിട്ടാക്കനിയാകും
exam writing

04

print edition കേരളത്തിന്റെ പ്രവേശന പരീക്ഷകൾ നീറ്റിനും മാതൃകയെന്ന്‌ വിദഗ്‌ധസമിതി
deshabhimani section

Recommended

Deshabhimani
Home