Deshabhimani

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ്; ഇന്ത്യ എയെ എട്ട് വിക്കറ്റിന് തകർത്ത് ശ്രീലങ്ക എ ഫൈനലിൽ

Sanat

Photo | Creimas

വെബ് ഡെസ്ക്

Published on Nov 26, 2026, 10:55 PM | 1 min read

ദോഹ : ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമിഫൈനലിൽ ഇന്ത്യ എയെ എട്ട് വിക്കറ്റിന് തകർത്ത് ശ്രീലങ്ക എ ഫൈനലിൽ. ഇന്ത്യ ഉയർത്തിയ 318 റൺസ് വിജയലക്ഷ്യം ശ്രീലങ്ക 41.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. 51 പന്തുകൾ ബാക്കിനിൽക്കെയായിരുന്നു ശ്രീലങ്കയുടെ ജയം.


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 317 റൺസെടുത്തു. അഭിഷേക് ശർമ 63 പന്തിൽ 78 റൺസുമായി ടോപ് സ്കോററായി. തിലക് വർമ്മ 66 പന്തിൽ 53 റൺസും ഷഹബാസ് അഹമ്മദ് പുറത്താകാതെ 48 പന്തിൽ 54 റൺസും നേടി. വൈഭവ് സൂര്യവംശി 27 പന്തിൽ 40 റൺസെടുത്തു. തനുഷ് കൊട്ടിയൻ 30 പന്തിൽ 28 റൺസും കുമാർ കുശാഗ്ര 27 പന്തിൽ 21 റൺസും നേടി.


മറുപടി ബാറ്റിങ്ങിൽ ലസിത് ക്രൂസ്‌പുള്ളെയും സിനേത് ജയവർധനെയും ചേർന്ന് ശ്രീലങ്കയ്ക്ക് മികച്ച തുടക്കം നൽകി. ക്രൂസ്‌പുള്ളെ 107 പന്തിൽ 12 ഫോറും മൂന്ന് സിക്സുമടക്കം 116 റൺസെടുത്തു. ജയവർധനെ 70 പന്തിൽ 10 ഫോറും ആറ് സിക്സുമടക്കം 105 റൺസും നേടി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 174 റൺസ് കൂട്ടിച്ചേർത്തു.


നിഷാൻ മധുഷ്ക 56 പന്തിൽ പുറത്താകാതെ 58 റൺസും ക്യാപ്റ്റൻ പവൻ രത്നായകെ 16 പന്തിൽ പുറത്താകാതെ 31 റൺസും നേടി ശ്രീലങ്കയുടെ വിജയം അനായാസമാക്കി. ഇന്ത്യക്കായി ഹർഷിത് റാണയും ഷഹബാസ് അഹമ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home