ad
Deshabhimani

print edition ശ്രേയസ്‌ 
മുംബൈ 
ക്യാപ്‌റ്റൻ

Sreyas Iyer
വെബ് ഡെസ്ക്

Published on Jan 06, 2026, 12:00 AM | 1 min read


ജയ്‌പുർ

വിജയ്‌ ഹസാരെ ഏകദിന ട്രോഫി ക്രിക്കറ്റിൽ ശ്രേയസ്‌ അയ്യർ മുംബൈ ക്യാപ്‌റ്റനാകും. ഗ്രൂപ്പ് റ‍ൗണ്ടിലെ ശേഷിക്കുന്ന കളിയിലാണ്‌ ഇന്ത്യൻ ഏകദിന ടീം വൈസ്‌ ക്യാപ്‌റ്റൻ കൂടിയായ ശ്രേയസ്‌ മുംബൈയെ നയിക്കുക. ഇന്ന്‌ ഹിമാചൽ പ്രദേശിനെതിരെ അരങ്ങേറും.


പരിക്കിനെ തുടർന്ന്‌ രണ്ട്‌ മാസമായി വിശ്രമത്തിലായിരുന്നു മുപ്പത്തൊന്നുകാരൻ. ശാർദുൽ ഠാക്കൂർ പരിക്കേറ്റ്‌ പുറത്തായതോടെയാണ്‌ മുംബൈ ക്യാപ്‌റ്റനായി ശ്രേയസിനെ നിയമിച്ചത്‌.

വിജയ്‌ ഹസാരെയിൽ കേരളം ഇന്ന്‌ പുതുച്ചേരിയെ നേരിടും. രാവിലെ ഒമ്പതിനാണ്‌ മത്സരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home