ad
Deshabhimani

അയർലൻഡിനെതിരായ തോൽവി; മോശം റെക്കോഡുമായി ശ്രേയസ് അയ്യർ

iyyer

ശ്രേയസ് അയ്യർ |Photo:BCCI

വെബ് ഡെസ്ക്

Published on Jun 27, 2026, 02:52 PM | 1 min read

തിരുവനന്തപുരം : ശ്രേയസ് അയ്യർ നായകനായുള്ള ആദ്യ മത്സരമായിരുന്നു ഇന്നലെ അയർലൻഡിനെതിരെ നടന്ന ട്വന്റി20 പോരാട്ടം. അരങ്ങേറ്റ മത്സരത്തിൽ തന്നെ അയർലൻഡിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. നായകനായതിന് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിൽ പരാജയപ്പെടുന്ന നാലാമത്തെ ഇന്ത്യൻ ക്യാപ്റ്റൻ എന്ന മോശം റെക്കോഡും ഇതോടെ ശ്രേയസിനെ തേടിയെത്തി. അയർലൻഡിനെതിരെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ പരാജയപ്പെടുന്നത്.


വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, ശുഭ്മൻ ഗിൽ എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റ് മൂന്ന് ഇന്ത്യൻ ക്യാപ്റ്റന്മാർ. അയർലൻഡിനെതിരെ 34 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ടീം ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 18.5 ഓവറിൽ 148 റൺസ് മാത്രമേ നേടാനായുള്ളൂ. ഇന്ത്യൻ ബാറ്റിങ് നിരയെ അയർലൻഡ് ബൗളർമാർ തകർത്തെറിഞ്ഞതോടെ ടീം ഓൾ ഔട്ടാവുകയായിരുന്നു.


അതേസമയം, ക്രിക്കറ്റിൽ ഒന്നും മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ലെന്നും, മത്സരങ്ങൾ അനായാസം ജയിക്കാമെന്ന് ആരും കരുതേണ്ടെന്നും ശ്രേയസ് മത്സരശേഷം പ്രതികരിച്ചു. മത്സരങ്ങൾ വിജയിക്കണമെങ്കിൽ കഠിനാധ്വാനം വേണമെന്നും കൃത്യവും വ്യക്തവുമായ പദ്ധതികൾ അനിവാര്യമാണെന്നും താരം കൂട്ടിച്ചേർത്തു. കളിയുടെ തുടക്കത്തിൽ ഇന്ത്യൻ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞെങ്കിലും, മധ്യ ഓവറുകളിൽ താളം പിഴക്കുകയായിരുന്നു. ഈ തോൽവിയിൽ നിന്ന് വലിയ പാഠങ്ങൾ പഠിക്കാനുണ്ടെന്നും ശ്രേയസ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home