ad
Deshabhimani

'പുതിയ ജീവിതം നൽകി'; ചെന്നൈ സൂപ്പർ കിങ്സിന് നന്ദി പറഞ്ഞ് സർഫറാസ് ഖാൻ

Sarfaraz Khan.jpg
വെബ് ഡെസ്ക്

Published on Dec 17, 2025, 11:46 AM | 1 min read

മുംബൈ: ഐപിഎല്ലിലേക്ക് വീണ്ടും തിരികെയെത്തിച്ച ചെന്നൈ സൂപ്പർ കിങ്സിന് നന്ദി പറഞ്ഞ് ഇന്ത്യൻ താരം സർഫറാസ് ഖാൻ. ചെന്നൈ സൂപ്പർ കിങ്സ് തനിക്ക് ഒരു പുതിയ ജീവിതമാണ് നൽകിയതെന്ന് താരം പറഞ്ഞു. ആദ്യ റൗണ്ടിൽ അൺസോൾഡായ താരത്തെ രണ്ടാം റൗണ്ടിൽ 75 ലക്ഷം രൂപയ്ക്കാണ് ചെന്നൈ ടീമിലെത്തിച്ചത്.





ട്വന്റി20യിൽ മിന്നുന്ന ഫോമിൽ തുടരവെയാണ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സർഫറാസ് ഖാൻ ഐപില്ലിലേക്ക് തിരിച്ചെത്തുന്നത്. 2023ൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് സർഫറാസ് അവസാനമായി ഐപിഎല്ലിൽ കളിച്ചത്. 2015ൽ തന്റെ 17–ാം വയസിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് കഴിയാതെ പോയി.


അതേസമയം സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൽ മുംബൈക്കായി 47 പന്തിൽ നിന്ന് സർഫറാസ് ഖാൻ സെഞ്ചുറി നേടിയിരുന്നു. അസമിനെതിരെ എട്ട് ഫോറും ഏഴും സിക്സും പറത്തിയാണ് 28കാരൻ ട്വൻ്റി 20യിലെ തന്റെ കന്നി സെഞ്ചുറി നേടിയത്. അടുത്ത മത്സരത്തിൽ ഹരിയാനയ്ക്കെതിരെ അർധസെഞ്ചുറിയും (25 പന്തിൽ 65) നേടി.


ശരീരഭാരം കുറച്ച് മികച്ച ഫിറ്റ്നസ് കൈവരിച്ച് ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം ഇത്തവണ ഐപിഎൽ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home